കോലാഹലമേട് തങ്ങള്‍പാറയിലെ  നേര്‍ച്ചകുറ്റി പൊളിച്ചുനീക്കി കടത്താനുളള ശ്രമം പരാജയം,കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവടക്കം നാലുപേര്‍ അറസ്റ്റില്‍, സി.പി.എം പ്രാദേശീക നേതാവടക്കം നാലുപേര്‍ ഒളിവില്‍.
ചരിത്ര പ്രസിദ്ധമായ കോലാഹലമേട് തങ്ങള്‍പാറയില്‍ സ്ഥാപിച്ച നേര്‍ച്ച കുറ്റി  പൊ ളിച്ചു നീക്കി കടത്തി കൊണ്ടുപോകുന്നതിനിടയില്‍ ഏന്തയാര്‍ ടൗണിന് സമീപം വച്ചു വിശ്വാസികള്‍ തടഞ്ഞതിനെ തുടര്‍ന്നു സംഘഷാവസ്ഥയായവുകയായിരുന്നു. സംഭവ വുമായി ബന്ധപെട്ട് ഏന്തയാര്‍ ,പണിക്കവീട്ടില്‍, ഉസ്മാന്‍( 63),സഹോദരങ്ങളായ പ ണിക്കവീട്ടില്‍  സെയ്ദലവി(61),  പണിക്കവീട്ടില്‍ ഉമ്മര്‍കുട്ടി( 58) ഉസ്മാന്റെ മകളുടെ ഭര്‍ത്താവ്  തൊടുപുഴ, പല്ലാരിമംഗലം,കല്ലുംപുറത്ത്,ഗദ്ദാഫി( 32) എന്നിവരെ മുണ്ട ക്കയം സി.ഐ. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെയാണ്: ഏന്തയാര്‍ ബദരിയ്യ ജമാഅ ത്തിന്റെ കീഴിലാണ് കോലാഹലമേട്  കബിറടവും പരിസരപ്രദേശവും. ഇവിടെ കൈവ ശഭൂമി സംബന്ധിച്ച്  ജമാ അത്ത് കമ്മറ്റിയും ഉസ്മാനും തമ്മില്‍ ദീര്‍ഘകാലമായി തര്‍ ക്കം നിലനിലനില്‍ക്കുകയാണ് ഇതിനിടയിലാണ് നേര്‍ച്ചകുറ്റിസ്ഥാപിച്ചത് വിവാദമായത്. ബുധനാഴ്ച പുലര്‍ച്ചെ ഉസ്മാന്റെ നേതൃത്വത്തിലെത്തിയ സംഘം കുറ്റി പൊളിച്ചു നീ ക്കി വാഹനത്തില്‍ കയറ്റി കിലോമീറ്ററുകള്‍ക്കകലെ ഏന്തയാറ്റില്‍ എത്തിക്കുകയാ യിരുന്നു .
സ്ഥലത്തെത്തിയ ജമാഅത്ത് പ്രവര്‍ത്തകര്‍ വാഹനം ഉസ്മാന്റെ വീടിനു മുന്നിലെത്തി തടയുകയും പിക്കപ്പ് വാനിന്റെ ടയറിന്റെ കാറ്റഴിച്ചുവിടുകയുമായിരുന്നു.കൂടുതല്‍ ആളുകള്‍ തടിച്ചുകൂടിയതോടെ മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി വാഹനവും നാലംഗസംഘത്തെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപെട്ടു പ്രതികളായ സി.പി.എം.പ്രാദേശിക നേതാവടക്കം നാലുപേര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.അറസ്റ്റിലായ നാലുപേരെയും  ജാമ്യത്തില്‍ വിട്ടയച്ചു.