മലയാള സിനിമയില്‍ മലയോരത്ത് നിന്നെത്തി ചലിച്ചിത്രങ്ങള്‍ക്ക് തന്റെ തായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളത്തിന്റെയും ഒപ്പം കാഞ്ഞിരപ്പള്ളി ക്കാരുടെയും പ്രിയ സംവീധായകന്‍ തമ്പി കണ്ണന്താനം വിടവങ്ങി. സിനിമ അതിന്റെ പ്രതാപ കാലത്തിലേക്ക് എത്തുന്ന സമയത്ത് മലയാളത്തില്‍ തന്റെതായ ഇരിപ്പടം സൃഷ്ടിച്ച എഴുത്തുകാരനും സംവീധായകനുമായി രുന്നു തമ്പി കണ്ണന്താനം. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി കണ്ണന്താനം കെ.ടി.തോമസ് (ബേബി) ഏലിയാമ്മ (തങ്കമ്മ) ദമ്പതികളുടെ എട്ടു മക്കളി ല്‍ ആറാമനയി.

1953 ഡിസംബര്‍ 11നാണ് ജോസഫ് തോമസ് എന്ന തമ്പി കണ്ണന്താനം ജനിച്ച ത്. ഏന്തയാര്‍ ഒലയനാട് എസ്.ജി.എം സ്‌കൂളില്‍ നാലാം ക്ലാസ് വരെയും, പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂളില്‍ ഏഴുവരെയും പഠിച്ചു. തു ടര്‍ന്ന് പത്താം ക്ലാസ് വരെ കോട്ടയം എം.ഡി സെമിനാരി സ്‌കൂളില്‍ പഠി ച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ പ്രീഡിഡ്രി പഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് കിടപ്പുമുറിയില്‍ വസ്ത്രങ്ങളെക്കാള്‍ കൂ ടു തല്‍ പുസ്തകങ്ങളും ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും പാട്ടു പുസ്തക ങ്ങളായിരുന്നുവെന്ന് സഹോദരന്‍ സാബു പറഞ്ഞു. പ്രദേശത്തെ തിയറ്റ റുകളില്‍ എത്തുന്ന എല്ലാ സിനിമയും കുട്ടിക്കാലത്ത് തമ്പികണ്ണന്താനം പോ യി കാണുമായിരുന്നു.അക്കാലത്ത് മേഖലയിലെ സിനിമാ ചിത്രികരണങ്ങള്‍ നടക്കുന്ന സ്ഥലങ്ങ ളിലെത്തി ചിത്രികരണം നേരിട്ട് കാണുന്നത് അദ്ദേഹത്തിന് ഏറെ താത്പ ര്യമായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു.  സിനിമാ റിസീസ് സമയത്തെ നോട്ടിസുകളും പോസ്റ്ററുകളും അദ്ദേഹം മുറിയില്‍ സൂക്ഷിച്ച് വെച്ചിരുന്നു. പഠനശേഷം നാല് വര്‍ഷം കുടുംബത്തി ന്റെ ഏന്തയാറ്റിലെ എസ്റ്റേറ്റ് നടത്തിപ്പ് നോക്കലായിരുന്നു ജോലി. ഇക്കാ ലയളിവില്‍ ക്ലബുകള്‍ കേന്ദ്രീകരിച്ചുള്ള കലാപ്രവര്‍ത്തനത്തിന് നേതൃ ത്വം നല്‍കിയിരുന്നത് തമ്പി കണ്ണന്താനമായിരുന്നു.ബന്ധുവിന്റെ ഉടമസ്ഥ തയില്‍ കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ച ഡിന്നി ഫിലിംസ് എന്ന കമ്പനി യിലൂടെ സിനിമ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. സിനിമാ മോഹവു മായി 1974ല്‍ മദ്രാസിലേക്ക് പോകുന്നത്. മകന്റെ സിനിമ മോഹത്തിന് രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.

ഇളയ സഹോദരന്‍ സാബുവിന്റെ ഷരോണ്‍ പ്രൊഡക്ഷന്‍ കമ്പനിയു മായി ഏഴ് ചിത്രങ്ങള്‍ എടുത്തിരുന്നു.രാജാവിന്റെ മകന്‍,വഴിയോര ക്കാഴ്ചകള്‍,ജന്മാന്തരം,പുതിയ കരുക്കള്‍,ഇന്ദ്രജാലം,തുടര്‍ക്കഥ,കടലോ രക്കാറ്റ് എന്നീ ചിത്രങ്ങള്‍ സഹോദരുമായി ചേര്‍ന്ന് നിര്‍മിച്ച ചിത്രങ്ങ  ളാണ്. സാബുവാണ് ഇടക്കുന്നത്തെ കുടുംബവീട്ടില്‍ ഇപ്പോള്‍ താമസിക്കു ന്നത്. സഹോദരങ്ങള്‍: ലീലമ്മ, വല്‍സമ്മ, മോളി, തോമസുകുട്ടി, എല്‍സ മ്മ, സാബു, പരേതയായ രാജമ്മ.
മോഹന്‍ലാല്‍ എന്ന നടനെ താര സിംഹാസനത്തിലേക്ക് ഉയര്‍ത്തിയ രാ ജാവിന്റെ മകന്‍ ഇന്നും ചരിത്രമായി, ആവേശമായി നമ്മുടെ മുന്നിലു ണ്ട്, ഒരു കാലഘട്ടത്തിലെ പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ചിത്രത്തിലെ ഓരോ വീറുറ്റ രംഗങ്ങളും സംഭാഷണങ്ങ ളും ഇന്നും നമ്മുടെ മനസ്സിലും ചുണ്ടിലും നിറഞ്ഞു നില്‍ക്കുന്നു. അതു വരെ കാണാത്ത സിനിമ ഭാഷയില്‍ വന്ന ഈ ചിത്രം മലയാള സിനിമയി ല്‍ അക്കാലം ഒരു അദ്ഭുതമായിരുന്നു, ഒരു സംവിധായകന്റെ കഴിവ് കയ്യൊപ്പായി പതിഞ്ഞ ഈ ചിത്രം ഇന്നും മറക്കാന്‍ കഴിയില്ല.
ഹദ്‌ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങള്‍ക്കു തിരക്കഥ നിര്‍വഹിച്ചു. അട്ടി മറി(1981), ഒലിവര്‍ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തില്‍ അഭിനയി ച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്. സംസ്‌ കാരം വ്യാഴാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടക്കും. നാളെ എറണാകുളത്ത് പൊതുദര്‍ശനത്തിനു വയ്ക്കും

മോഹന്‍ലാലിന്റെ മകന്‍ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ല്‍ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാ ലഘട്ടത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാ ണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.

സംവിധാനം ചെയ്ത സിനിമകള്‍

പാസ്‌പോര്‍ട്ട് (1983), താവളം (1983), ആ നേരം അല്‍പദൂരം (1985), രാജാ വിന്റെ മകന്‍(1986),ഭൂമിയിലെ രാജാക്കന്മാര്‍(1987),വഴിയോരക്കാഴ്ച കള്‍ (1987), ജന്മാന്തരം (1988), പുതിയ കരുക്കള്‍ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാന്‍ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്‌ലൈ ഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമന്‍ (2002), ഫ്രീഡം (2004)