കാഞ്ഞിരപ്പള്ളി തമ്പലക്കാട് മൂഴിക്കാട് തോട് വാട്ടർഷെഡ്ഡിൻ്റെ ഭാഗമായുള്ള തോടുകളുടെ സംരക്ഷണഭിത്തി നിർമ്മാണത്തിന് തുടക്കം കുറിച്ചു.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഇതിന് തറക്കല്ലിട്ടു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം വിമലാ ജോസഫ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി എൻ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ഉണ്ണികൃഷ്ണണൻ, രാജു, ബേബി വട്ടയ്ക്കാടൻ, മണ്ണ് സംരക്ഷണ വകുപ്പ് ഓവർസിയർ നിസാം അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു.