കാഞ്ഞിരപ്പള്ളി: പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥിയിലായ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. തമ്പലക്കാട് പാറയില്‍ ഷാജി- അനിത ദമ്പതികളുടെ മൂത്ത മകള്‍ കൃഷ്ണപ്രിയ (24) ആണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം ന ല്‍കിയ ശേഷം അബോധാവസ്ഥയിലായത്. ഒരു വര്‍ഷം മുന്‍പാണ് കൃഷ്ണ പ്രിയയുടെ വിവാഹം നടന്നത്. ഭര്‍ത്താവ് മൂവാറ്റുപുഴ അയവന പാലനില്‍ക്കുംപറമ്പില്‍ പ്രവീണ് ഡ്രൈവിങ്ങ് ജോലി ചെയ്താണ് കുടുംബം കഴിഞ്ഞുവന്നത്.

ഒന്നര ആഴ്ച മുന്‍പാണ് കൃഷ്ണപ്രിയയെ ആദ്യ പ്രസവത്തിനായി മൂവാറ്റുപുഴയിലെ സ്വ കാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 29ന് സിസേറിയന്‍ നടത്തി. ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. പിറ്റേന്ന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട് അബോധവാസ്ഥ യിലായി. തുടര്‍ന്ന് ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ഗര്‍ഭ പാത്രം എടുത്തു മാറ്റുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. വയറ്റില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് രക്ത സമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കൃഷ്ണപ്രിയയ്ക്കു ഡയാലസിസും നടത്തി വരുന്നു. ഇതുവരെ 5 ലക്ഷം രൂപയിലധികം ചെലവായി. ഇനി തുടര്‍ ചികിത്സയ്ക്ക് 15 ലക്ഷം രൂപയോളം ആവ ശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്

ക്രഷറില്‍ ജോലി ചെയ്തുവന്ന അച്ഛന്‍ ഷാജിക്ക് ശ്വാസം മുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന ജോലി ചെയ്യാന്‍ കഴിയാത്ത് അവസ്ഥയിലാണ്. ഭാര്യ അനിത പശുവിനെ വളര്‍ത്തിയാണ് കുടുംബം പുലര്‍ത്തുന്നത്. സഹോദരന്‍ അനന്തു പ്ലസ്ടു വിജയിച്ച ശേഷം സാമ്പത്തികബുദ്ധിമുട്ട് മൂലം പഠനം തുടരാന്‍ കഴിയാതെ നില്‍ക്കുന്നു.
കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് പ്രവീണിന്റെ പേരില്‍ ആക്‌സിസ് ബാങ്ക് തൃക്കാക്കര ശാഖയിലെ അക്കൗണ്ട് നമ്പര്‍- 917010033895101. ഐഎഫ്എസ് കോഡ് UTIB0001161. Gpay :9947484408