കാഞ്ഞിരപ്പള്ളി: താലൂക്ക് വികസന സമിതിയോഗത്തിൽ തഹസിൽദാരും പരാതികാരും മാത്രം. എംഎൽഎയോ, ത്രിതല പഞ്ചായത്ത് മെംബർമാരോ, വിവിധ വകുപ്പു മേധാവി കളോ  യോഗത്തിൽ പങ്കെടുക്കാത്തതിൽ പരാതിക്കാർ  പ്രതിഷേധത്തിലാണ്. എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു വികസന സമിതി യോഗം ചേരുന്നതെന്ന് പരാതികാർ ചോദി ച്ചു. ജനങ്ങളുടെ വിവിധ വകുപ്പുകളിലുള്ള പരാതികൾ പരിഹരിക്കുന്നതിനാണ് താലൂ ക്ക് വികസന സമിതി യോഗം നടക്കുന്നത്.

എന്നാൽ, ഇന്നലെ നടന്ന യോഗത്തിൽ തഹസിൽദാരല്ലാതെ മറ്റ് ജനപ്രതിനിധികളോ ഉ ദ്യോഗസ്ഥരോ  പങ്കെടുക്കാത്താണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.പൊൻകു ന്നം സിവിൽ സ്റ്റേഷനിൽ വാഹനപാർക്കിംഗ് വഴി തടസപ്പെടുത്തുന്നു, പൊൻകുന്നം സിവിൽ സ്റ്റേഷനിൽ ലഘു ഭക്ഷണ ശാല തുടങ്ങണം, ജനറൽ ആശുപത്രിയിൽ 65 വയസിന് മുകളി ലുള്ളവർക്ക് ക്യൂ നിൽക്കാതെ ടോക്കൻ എടുക്കാൻ നടപടി സ്വീകരിക്കണം, ചിറ്റാർ പുഴ യിലും കൈതോടുകളിലും മാലിന്യം നിക്ഷേപം, കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിലെ ജലക്ഷാമം, പാറക്കടവ്, പേട്ട ഭാഗത്തെ പൈപ്പുലൈനിൽ കുടിവെള്ള വിതരണം നിലച്ചത്, താലൂക്ക് പട്ടികജാതി ഓഫീസിൽ മേൽ ഓഫീസിൽ നിന്ന് നിർദ്ദേശിക്കാത്ത സർട്ടിഫിക്കറ്റ് ചോദിച്ച് ബുദ്ധിമുട്ടിക്കുകയും അനുകൂല്യം നഷ്ടപ്പെടുത്തുന്നു തുടങ്ങിയ 15 പരാതികളാണ് ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ലഭിച്ചത്.