കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയോരത്തെ പുറമ്പോക്കിൽ നിന്നും ആഞ്ഞിലിമരം വെട്ടി കടത്തിയ സംഭവത്തിൽ തടിയുടെ മതിപ്പുവില പുനർ നിശ്ചയിക്കാൻ  പഞ്ചായ ത്ത് കമ്മറ്റിയുടെ തീരുമാനം. സോഷ്യൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെന്റ് മതിപ്പ് വില നി ശ്ചയിച്ചതിൽ അപാകതയുണ്ടന്നുള്ള ആക്ഷേപത്തെ  തുടർന്നാണ് ഇക്കാര്യമാവശ്യപ്പെ ട്ട് ഡി എഫ്ഒ യ്ക്ക്  കത്ത് നൽകാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്.
ശനിയാഴ്ച ചേർന്ന പഞ്ചായത്ത് കമ്മറ്റിയുടേതാണ് മതിപ്പ് വില പുനർ നിശ്ചയിക്കാ നുള്ള തീരുമാനം. ഏറ്റവും അടുത്ത പ്രവൃത്തിദിനം തന്നെ മതിപ്പ് വില പുനർ നിശ്ച യിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഡി എഫ് ഒ യ്ക്ക് കത്ത് നൽകാനാണ് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തത്.ഡപ്യൂട്ടി റെയ്ഞ്ചോഫീസറും, സോഷ്യൽ ഫോറസ്റ്ററി ഡി പ്പാർട്ട്മെന്റും നിശ്ചയിച്ച  മതിപ്പ് വിലകളിൽ ഒരു ലക്ഷത്തിലധികം രൂപയുടെ അന്ത രം കണ്ടെത്തിയതോടെയാണ് വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് കമ്മറ്റി ചർച്ച ചെയ്തത്.
എരുമേലി ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഒന്നര ലക്ഷത്തിലധികം രൂപ മതിപ്പുവില നിശ്ചയിച്ച തടികൾക്ക് കോട്ടയം ഡിവിഷനിലെ സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ച് നൽകിയത് 37870 രൂപയായിരുന്നു.ഇതോടെപ്പംതടി മോഷണവുമായി ബ ന്ധപ്പെട്ട് പോലീസിൽ നൽകിയിരിക്കുന്ന കേസുമായി മുമ്പോട്ട് പോകുവാനും പഞ്ചായ ത്ത് കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്.കാഞ്ഞിരപ്പള്ളി അഞ്ചലിപ്പയിലാണ് ചിറ്റാർപുഴ യോരത്ത്  പുറമ്പോക്കിൽ നിന്നിരുന്ന ആഞ്ഞിലിമരം നേരത്തെസ്വകാര്യ വ്യക്തി വെ ട്ടി കടത്തിയത്.