മുണ്ടക്കയം: പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഓമനക്കുട്ടന്‍ നമ്പൂതിരിഓമനക്കുട്ടന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രംമേല്‍ശാന്തി ശ്രീ വത്സനല്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ ദിവസങ്ങളില്‍ രാവിലെ 5.15ന് നിര്‍മാല്യ ദര്‍ശനം വിശേഷാല്‍ പൂജകള്‍,9.30 ന് കലശപൂജ, കലശാഭിഷേകം 7.30ന് ശ്രീഭൂതബലി എന്നിവ നടക്കും.

25ന് രാവിലെ 10.30ന് ഉത്സവ ബലി, 12ന് ഉത്സവബലി ദര്‍ശനം, ഒന്നിന് പ്രസാദമൂട്ട്, രാത്രി 7.30ന് മേജര്‍ സെറ്റ് കഥകളി. 26ന് രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് നൃത്ത സംഗീത നാടകം. 27ന് വൈകിട്ട് നാലിന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, ഏഴിന് താലപ്പൊലി, രാത്രി 12ന് കൊടിയിറക്ക്.