കൂവപ്പള്ളി സര്‍വീസ് സഹകരബാങ്ക് വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി നി ര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപാധികള്‍ വിതരണം ചെയ്യുന്നതിന്റെ ഭാ ഗമായി പാലമ്പ്ര അസംപ്ഷന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിക്ക് നല്‍കാനുള്ള ടെലിവിഷന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലില്‍ നിന്ന് ഹെഡ്മാസ്റ്റര്‍ ഫാ. സെബാ സ്റ്റ്യന്‍ മംഗലവും പിടിഎ പ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരായ ജോളി ഡൊമിനിക്, സിജോ സഖറിയ, ബാങ്ക് സെക്രട്ടറി ജോസ് മനോജ്, പിടിഎ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.