പൊൻകുന്നത്ത് ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊ ല്ലം ഉളിയനാട് സ്വദേശി ബാബു അച്യുതൻ എന്ന തീവെട്ടി ബാബുവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു.
പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോക്ക് സമീപമുള്ള ആണ്ടുമഠം ശശികുമാറിൻ്റെ വീടിൻറെ മുൻ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചണിയാൾ  കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ വീടിനുള്ളിൽ കടന്നത് .വീട്ടിൽ ആകെ പരിശോധിച്ചെ ങ്കിലും വിലപിടിപ്പുള്ള ഒന്നും ഇയാൾക്ക് ലഭിച്ചില്ല തുടർന്ന് വീട്ടിലുണ്ടായിരുന്ന സിസി ടിവി ക്യാമറയുടെ ഡിവിആറും ഇൻറർനെറ്റ് ബോക്സുകളും ഇയാൾ കവരുകയായിരു ന്നു. ഈ സമയം വീടിൻറെ നോട്ടക്കാരനായയാൾ എത്തുകയും വീട്ടിനുള്ളിൽ ആൾ പ്പെരുമാറ്റം കണ്ട് അയൽക്കാരെ വിളിച്ച് കൂട്ടുകയുമായിരുന്നു അപ്പോഴേക്കും ബാബു രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പൊൻകുന്നം പോലീസ് നടത്തിയ പരിശോധനയിൽ ഇ യാളെ പൊൻകുന്നം ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു.
ഇയാൾ വന്ന സ്കൂട്ടർ ഉപേക്ഷിച്ചാണ് കടന്ന് കളഞ്ഞത്. അന്വേഷണത്തിൽ ഗുരുവായൂരി ൽ നിന്നും മോഷണം പോയതാണ് എന്ന് കണ്ടത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം നിര വധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 2020ൽ കുന്നുംഭാഗം കാർ പ്ലാസയിൽ നിന്നും പണം കവരുകയും ജനറൽ ആശുപത്രിയിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീ സുകാരൻ്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിലും പ്രതിയാണ് ഇയാൾ. കോടതിയിൽ മറ്റു ഇയാൾ സ്വയം കേസ് വാദിക്കുകയാണ് ചെയ്യാറുള്ളത് .