ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ കാഞ്ഞിരപ്പള്ളി ആനന്താനം ഗ്രൗണ്ടിൽ ജില്ലാതല കൗമാര സമ്മേളനം ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജമാ അത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ സയ്യിദ് സഅദത്തുല്ല ഹുസൈനി സമ്മേളനം ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ആയിരത്തിലധികം കുട്ടികൾ പങ്കെടുത്തു.

ടീൻ ഇന്ത്യ സംസ്ഥാന കോഡിനേറ്റർ അബ്ബാസ് കൂട്ടിൽ,ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എ.എം അബ്ദുസമദ്,ജമാഅത്തെ ഇസ്ലാമി സംസ്ഥാന അഡ്വൈസറി മെമ്പ ർ പി ഐ നൗഷാദ്, ടീൻ ഇന്ത്യ ജില്ലാ ക്യാപ്റ്റൻ ഇർഫാൻ അഹമ്മദ്,ഗേൾസ് ക്യാപ്റ്റൻ ഹന്ന ഫാത്തിമ, ടീൻ ഇന്ത്യ ജില്ലാ കൺവീനർ ടി എം അസ്‌ലം,എസ്.ഐ.ഓ ജില്ലാ പ്രസിഡന്റ് ഷഫീഖ് ഇടക്കുന്നം എന്നിവർ സംസാരിച്ചു.കുട്ടികൾ അവതരിപ്പിച്ച വിവി ധ കലാ ആവിഷ്കാരങ്ങളും, ലൈറ്റ് ആൻഡ് ഷോ പരിപാടിയും സമ്മേളനത്തെ ആകർ ഷണമാക്കി.