എരുമേലി :ഇന്നലെ അദ്ധ്യാപക ദിനത്തിൽ എരുമേലി സെന്റ് തോമസ് സ്കൂളിലെ ഈ അദ്ധ്യാപകരും കുട്ടികളോട് ചോദിച്ചു ” നിങ്ങൾക്ക് ആരാകണം “. ഇതേ ചോദ്യത്തിന് ഇവർ പണ്ട് ഒറ്റ വാക്കിൽ പറഞ്ഞ ഉത്തരം അതേ പടി ജീവിതത്തിൽ സഫലമായ കഥ ഇന്നലെയും ഇവരുടെ മനസ്സിൽ നിറയുകയായിരുന്നു അപ്പോൾ. വീട്ടിലും സ്കൂളിലും അദ്ധ്യാപകരെ കണ്ട് വളർന്ന ഇവരുടെ മനസ് മറ്റ് വഴികൾ തേടിയില്ല. ആഗ്രഹിച്ച അദ്ധ്യാപന വഴി തേടിയെത്തിയപ്പോൾ അത് ഇവർക്ക് സംതൃപ്തി നിറയുന്ന ജീവിത നിയോഗമായി.

എരുമേലി സെന്റ് തോമസ് സ്കൂളിലെ അദ്ധ്യാപകരായ മിനി ട്രീസ, റാണി തോമസ്, ഹ യർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പൽ തോമസ് സെബാസ്റ്റ്യൻ,ഭാര്യ ഇന്ദു, ഹയർ സെക്കണ്ടറിയിലെ അദ്ധ്യാപകരായ ഡൊമിനിക് സാവിയോ,ഭാര്യ ജീന,മേരിക്കുട്ടി അ ങ്ങനെ നീളുകയാണ് അദ്ധ്യാപനത്തിലെ ഹൃദയബന്ധങ്ങളുടെ ആ പട്ടിക.റാണി തോമസി ന് ടീച്ചറാകാൻ പ്രചോദനം അദ്ധ്യാപക ദമ്പതികളായ അച്ഛനും അമ്മയും ആയിരുന്നു. റാണി തോമസ് മാത്രമല്ല സഹോദരിയും അദ്ധ്യാപികയായി.കണമല നെല്ലോലപൊയ്ക യിൽ അഡ്വ.ജോബി ജോസിന്റെ ഭാര്യയായ റാണി ടീച്ചർ 15 വർഷത്തോളം കട്ടപ്പനയി ലെ ചിന്നാറിൽ അധ്യാപികയായി ജോലി ചെയ്തത് ദിവസവും മണിക്കൂറുകൾ നീണ്ട ദീർഘ യാത്ര നടത്തിയായിരുന്നു.മിനി ട്രീസ അദ്ധ്യാപിക വേഷം കൊതിച്ചത് റിട്ടയേർഡ് ഹെഡ് മാസ്റ്ററായ വലിയച്ഛനിൽ നിന്നാണ്. മിനി ട്രീസ ടീച്ചറിന്റെ രണ്ട് സഹോദരിമാരും അധ്യാപകരായതിന് പിന്നിലു മുണ്ട് വല്യച്ഛന്റെ അദ്ധ്യാപക ജീവിതം. മിനി ട്രീസ സെന്റ് തോമസിൽ ഹൈ സ്കൂളി ലും സഹോദരി മേരിക്കുട്ടി ഹയർ സെക്കൻഡറിയിലുമാണ്‌ പഠിപ്പിക്കുന്നത്.മറ്റൊരു സഹോദരി റോസമ്മ ഇഞ്ചിയാനി ഹോളി ഫാമിലി സ്കൂളിൽ ജോലി ചെയ്യുന്നു.ഭാര്യ ഇന്ദു അധ്യാപികയായതും ഒരേ സ്കൂളിൽ ജോലി ചെയ്യുന്നതും അധ്യാപക ജീവിതത്തി ലെ മഹത്വമായി കാണുകയാണ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പൽ തോമസ് സെബാസ്റ്റ്യൻ.

ഇതേ സംതൃപ്തിയിലാണ് ഇതേ സ്കൂളിലെ മറ്റ് രണ്ട് അധ്യാപക ദമ്പതികളായ ഡൊമി നിക് സാവിയോയും ഭാര്യ ജീനയും. ജീനയുടെ അച്ഛനും അമ്മയും തൊട്ടപ്പുറത്ത് എൽ പി സ്കൂളിലെ അധ്യാപകരായിരുന്നു. അമ്മയുടെ പിതാവും ഇതേ സ്കൂളിലെ പഴയ കാല അധ്യാപകനായിരുന്നു. 20 വർഷമായി മലയാളം അദ്ധ്യാപികയായ റാണി തോമ സിന്റെ അച്ഛൻ കാഞ്ഞിരപ്പള്ളി പേട്ട ഗവ. സ്കൂളിൽ അധ്യാപകനായിരുന്നു. ഇദ്ദേഹ ത്തിന്റെ ഭാര്യയും റാണി ടീച്ചറിന്റെ അമ്മയുമായ ആലീസ് ടീച്ചർ ജീവിച്ചിരിപ്പില്ല. കൊരട്ടി സെന്റ് മേരീസ് സ്കൂളിൽ ഹെഡ് മിസ്ട്രസ് ആയാണ് ടീച്ചർ വിരമിച്ചത്.

ടീച്ചറിന്റെ രണ്ട് പെൺമക്കളും അധ്യാപക വഴി തെരഞ്ഞെടുത്തപ്പോൾ ആൺ മക്കളായ ജോസും ടോമും അധ്യാപകരായില്ലെങ്കിലും വിവാഹം ചെയ്തത് അധ്യാപികമാരെ ആയിരുന്നു. തങ്ങളുടെ ശിഷ്യരിൽ നല്ല അധ്യാപകർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാ ണ് ഈ അധ്യാപകരെല്ലാം.