കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് നാടിനാകെ ഉൽസവമായി കപ്പ വാട്ടൽ നട ക്കുന്നത്. വിഷമില്ലാതെ കപ്പ മനസ്  ഉറപ്പിച്ച് കഴിക്കാം’ എന്ന കരുതിയാണ് നഷ്ടം സഹി ച്ചും കാലങ്ങളായി കപ്പ കൃഷി ചെയ്തുവരുന്നതെന്നു് പമ്പാവാലി  വാലു മണ്ണേൽ എവി ജോർജ് പറയുന്നു. ഉൽപ്പാദന ചെലവു കൂടുകയും വില കുറയുകയും ചെയ്തതോടെ ഉ ണ്ടായിരുന്ന റബ്ബർ മുറിച്ചുമാറ്റി ഹിറ്റാച്ചി ഉപയോഗിച്ച് സ്ഥലമൊരുക്കി കപ്പ കാലാ നിർ മ്മിച്ചാണ് കപ്പ യി ട്ടത്. ഒൻപതു മാസം മുമ്പു നട്ട കപ്പയാണ് ഇപ്പോൾ പറിച്ചു കൊണ്ടിരി ക്കുന്നതു. രാവിലെ ഏഴു മണിക്ക് രണ്ടു പണിക്കാരോടൊപ്പം കപ്പ ഉച്ചയോടു കൂടി അരി ഞ്ഞു തുടങ്ങി. ഇത് രാത്രിയാകുന്നതോടെ ചെമ്പിൽ കയറ്റി പുഴുങ്ങും. പിന്നീട് ഇത് വീടി ന്റെ ടെറസിനു മുകളിൽ ഉണങ്ങാനിടും. നാലാം ദിവസം ഇത് ഉണക്ക് കപ്പയായി മാറും. ഇതിൽ ഒരു പങ്ക് സ്വന്തം ഉപയോഗത്തിനും ബാക്കിയുള്ളത് ആവശ്യക്കാർക്ക് വിൽപ്പന നടത്തും.കപ്പ കൃഷിയിൽ കാൽ നൂറ്റാണ്ട് പൂർത്തീകരിക്കുന്ന എ  വി ജോർജ് പറയുന്നു.
എന്റെ ചെറുപ്പകാലത്ത് ബൻധുക്കളും അയൽപക്കകാരും ഒക്കെ ഒത്തുകൂടി കപ്പ വാട്ട ൽ ഒരു ഉൽസവമാക്കി മാറ്റുമായിരുന്നു.കപ്പ വാട്ടലിൽ പങ്കെടുക്കാനുള്ളവർ വളരെ നേ രത്തെ തന്നെ തറവാടു വീടുകളിലെത്തും.ഇവിടെ നേരത്തെ എടുത്ത് വെച്ചിട്ടുള്ള വാര കൈലിയും തോർത്തും തലയിൽ കെട്ടി  പുലർച്ചെ തന്നെ കപ്പ കാലകളിലെത്തും. തെറു പ്പു ബീഡികളും കടും കാപ്പിയും കപ്പപുഴുങ്ങിയതും എല്ലുകറിയും വറ്റൽമുളക് ചമ്മ ന്തിയും ഉണ്ടാകും.പുലർച്ചെ കാലായിൽ ഇറങ്ങുന്ന ഇവർ രാത്രികാലത്താണ് വീട്ടിൽ കയറുക. പണ്ടു കാലത്ത് കപ്പ ഉണങ്ങുവാൻ നീണ്ട പാറപ്പുറം ഉണ്ടായിരുന്നു’ഒപ്പം ഏ ക്കർ കണക്കിനു ഭുമി യും.
ജനസംഖ്യ വർധന വോടെ സ്ഥലത്തിന്റെ അളവു കുറഞ്ഞതോടെ കപ്പ ഉണക്കും മറ്റും വീടുകളുടെ ടെറസിനു മുകളിലായി .രാത്രി കാലത്ത് കപ്പ വാട്ടൽ നടന്നുകൊണ്ടിരിക്കു മ്പോൾ കാട്ടാനകളും കാട്ടുപന്നികളും കാട്ടുപോത്തുകളും കൂട്ടമായി കാട്ടിൽ നിന്നും നാട്ടിലേക്ക് വരുമായിരുന്നു. ഇപ്പോഴും ഇതു തുടരുന്നുണ്ട്. കപ്പ പറിക്കുമ്പോഴും വാട്ടു മ്പോഴും നാടൻ പാട്ടുകൾ പാടുകയും ചെയ്തിരുന്നു.എംമ്പോറിയൻ, വെള്ളതണ്ടൻ, മല ബാർ തുടങ്ങിയ കപ്പ തണ്ടുകളാണ് കൂടുതലായും കൃഷി ചെയ്തുവരുന്നത്.എ.വി ജോ ർജിന്റെ ഭാര്യ റോസമ്മയും മകൻ  സിജോയും കൊച്ചുമക്കളും ഒക്കെ കപ്പ പറിക്കലി നും വാട്ടലിനും സജീവമായിട്ടുണ്ട്.പച്ചകപ്പയും ഉണക്ക കപ്പയും യഥേഷ്ടം എപ്പോഴും ഉ ള്ളതുകൊണ്ട് വില വളരെ കുറവാണ്.ഇത് കപ്പ കർഷകർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടി ക്കുന്നുണ്ട്.