01:32:36 AM / Sat, Mar 25th 2023
Home Tags PSC COACHING

Tag: PSC COACHING

നൂറോളം യുവാക്കൾക്ക് പോലീസ് സേനയിലേക്ക്‌ വഴിയൊരുക്കി സെൻറ് ഡൊമിനിക്‌സ് കോളേജ്

0
നീണ്ട  വർഷത്തെ   പരീക്ഷ പരീക്ഷണ കാലത്തിനോടുവിൽ കേരളാ പോലീസ് സേനയുടെ   ഭാഗമാകാൻ ഒരുങ്ങി ഇരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.ജോലി നേടുക എന്ന വർഷങ്ങൾ നീണ്ട ആഗ്രഹം സഫലീകരികരണത്തിൽ എത്തി നിൽക്കുന്നവരാണ് ഈ ചെറുപ്പക്കാർ.  സെൻറ് ഡൊമിനിക്‌സ് കോളേജ് കായിക വിഭാഗത്തിന്റെ  നേതൃത്വത്തിൽ  ആർമി, പോലീസ് ,എക്‌സൈസ്,ഫോറസ്ററ്, തുടങ്ങിയ സർക്കാർ വകുപ്പുകളിലേക്കുള്ള   കായിക ക്ഷമത  പരീക്ഷക്കുവേണ്ടിയുള്ള  പരിശീലനം വർഷ ങ്ങളായി  കോളേജ് ഗ്രൗണ്ടും പരിശീലന  ഉപകരണങ്ങളും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പരിശീലനത്തിന് എത്തുന്നവർക്ക് നൽകിവരുന്നു.  കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഒട്ടനേകം ഉദ്ദ്യോഗര്തികളാണു ഇവിടെ പരിശീലനത്തിന് എത്തുന്നത് . ഹൈജമ്പ് ബെഡ്ഡും മറ്റ് അനുബന്ധ സൗകര്യങ്ങളും മികച്ച നിലവാരത്തിലുള്ളതാണ്. ഇവിടെ പരിശീലനം നേടി  വിജയിച്ച 100  ഓളം ചെറുപ്പകാരാണ്  പോലീസ് സേനയുടെ ഭാഗമായിജോലിയിൽ പ്രവേശനം നേടുവാൻ കാത്തിരിക്കുന്നത് . 2012- ൽ   തുടങ്ങിയ ഈ പരിശീലന പദ്ധതിയിൽ നിന്നും  ഇത്രയും പേർ ഒരുമിച്ചു ജോലിയിൽ പ്രവേശിക്കുന്നത് ഇത് ആദ്യമായാണ്. എല്ലാ ദിവസവും രാവിലെ 6.30 മുതൽ 9.30 വരെയും വൈകുന്നേരം 4.30 മുതൽ 6.30  വരെയാണ് പരിശീലനം. കോളേജിലെ കായിക വിഭാഗം മേധാവി പ്രൊഫ .പ്രവീൺ തര്യനാണ് ഈ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത് . സ്പോർട്സ് കൗൺസിൽ പരിശീലകൻ ബൈജു ജോസഫ് ,ദേശിയ താരവും  ഹൈജമ്പിൽ സംസ്‌ഥാന മെഡൽ ജേതാവുമായ  കോളേജിലെ പൂർവ്വ വിദ്യാർത്ഥി അഭിജിത് കെ.വി എന്നിവരാണ്  പരിശീലകർ .

RECENT NEWS

MOST POPULAR