11:14:18 AM / Fri, Mar 24th 2023
Home Tags Mg wait lifting

Tag: mg wait lifting

എം ജി വെയിറ്റ് ലിഫ്റ്റിങ് :സെന്റ് ഡൊമിനിക്സ് കോളേജ് ചാമ്പ്യന്മാർ

0
മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്ന മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പുരുഷ-വനിതാ ഇന്റർ കോളേജിയേറ്റ് വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പുരുഷ വിഭാഗത്തിൽ ചാമ്പ്യന്മാരായി. മുന്ന് സ്വർണം, മുന്ന് വെള്ളി, ഒരു വെങ്കലം ഉൾപ്പടെ  246 പോയിന്റ് നേടിയാണ് നേട്ടം. കഴിഞ്ഞ വർഷവും കോളേജ് ജേതാക്കളായിരുന്നു. കോളേജിന് വേണ്ടി രണ്ടാം വർഷ പി ജി ഇക്കണോമിക്സ് വിദ്യാർത്ഥി അമൽ എബ്രഹാം 89 കിലോ ഗ്രാം വിഭാഗത്തിലും, മൂന്നാം വർഷ കോമേഴ്‌സ് വൊക്കേഷണൽ വിദ്യാർത്ഥി അലൻ സെബാസ്റ്റ്യൻ 102 കിലോ വിഭാഗംരണ്ടാം വർഷ കോമേഴ്‌സ് വൊക്ഷണൽ  വൊക്കേഷണൽ വിദ്യാർത്ഥി അലൻ കെ ടോം 55 കിലോ ഗ്രാം വിഭാഗത്തിലും സ്വർണം നേടി. രണ്ടാം വർഷ പി ജി കോമേഴ്‌സ് വിദ്യാർത്ഥി ജിബിൻ മാത്യു 109 കിലോ വിഭാഗം, നിബിൽ ജോഷി ഒന്നാം വർഷ എക്കണോമിക്സ് 73കിലോ, നോബിൾ മാത്യു നൈനാൻ ഒന്നാം വർഷ വൊക്കേഷണൽ കോമേഴ്‌സ്  വിദ്യാർത്ഥി +109 കിലോ വിഭാഗത്തിലും വെള്ളി മെഡൽ നേടി. രണ്ടാം വർഷ ഫിസിക്സ്‌ വിദ്യാർത്ഥി ശ്രീജിത്ത്‌ സജ്ജീവിനു 61 കിലോ ഗ്രാം വിഭാഗത്തിൽ വെങ്കലം. ന്യൂമാൻ കോളേജ് തൊടുപുഴ, സെന്റ് തോമസ് കോളേജ് പാലാ എന്നിവർ യഥാക്രമം രണ്ടും മുന്നും സ്‌ഥാനങ്ങൾ നേടി. നേരത്തെ നടന്ന വനിതാ വിഭാഗം മത്സരത്തിലും കോളേജ് മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ജലി കെ ആർ സ്വർണവും, റോസമ്മ ജോസഫ് വെള്ളിയും, അഞ്ജന സണ്ണി, ഷെറിൻ ചിന്നു മാത്യു, അമലു റോസ് ബാബു എന്നിവർ വെങ്കല മെഡലും നേടി. പ്രൊഫ. പ്രവീൺ തര്യൻ, ഈ.റ്റി. മനേഷ്, അമൽ എബ്രഹാം എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.               

RECENT NEWS

MOST POPULAR