മുണ്ടക്കയം : മത  സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവാദം നൽകിയ സർക്കാർ തീരുമാനത്തെ എസ്‌.വൈ.എസ് സ്വാഗതം ചെയ്യുന്നതായി എസ് വൈ എസ് മുണ്ടക്കയം സോൺ യൂത്ത് കൗൺസിൽ അറിയിച്ചു.
എസ് വൈ എസ് മുണ്ടക്കയം സോണിലെ എല്ലാ യൂണിറ്റുകളിലെയും സിർക്കിളുകളി ലെയും സോണിലെയും യൂത്ത് കൗണ്സിലുകൾക്ക് പരിസമാപ്തിയായി. പുത്തൻചന്ത ഇർഷാദിയ അക്കാദമിയിൽ നടന്ന പ്രൗഢമായ സദസ്സിൽ എ കെ അബ്ദുറഹ്മാൻ മുസ്‌ലി യാർ സോൺ യൂത്ത് കൗൺസിലിന്റെ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് നട ന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എം അനസ് മദനി നേതൃത്വം നൽകി. കെ എം ഹംസ മദനി ഇളംകാട് പ്രസിഡണ്ട്, മുഹമ്മദ് ലിയാ ഖത്ത് സഖാഫി,  മുണ്ടക്കയം ജനറൽ സെക്രട്ടറി, ശാഹുൽ ഹമീദ് കരിങ്കപ്പാറ ഫിനാ ൻസ്  സെക്രട്ടറി എന്നിവരടങ്ങുന്ന പതിനൊന്നംഗ ക്യാബിനറ്റ് സമിതിയെ തെരഞ്ഞെ ടുത്തു.
വിവിധ യൂണിറ്റുകളിൽ നിന്നായി 40 ഓളം പ്രതിനിധികൾ പങ്കെടുത്ത കൗൺസിലിൽ സോൺ പ്രസിഡണ്ട് മുഹമ്മദ് കുട്ടി മിസ്ബാഹി അധ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ലാ സെക്രട്ടറി ലബീബ് സഖാഫി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി. എച് .അബ്ദുൽ റഷീദ് മുസ്ലിയാർ, ജില്ലാ ആർ ഡി ചീഫ് സി.കെ.ഹംസ മുസ്ലിയാർ, സോൺ നിരീക്ഷകൻ അബ്ദുറഹ്മാൻ സഖാഫി എന്നിവർ സംസാരിച്ചു.