ബന്ധുവായ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പുഞ്ചവയൽ സ്വദേ ശിയായ പക്കി ശശി എന്ന ശശിധരനെ ഈരാറ്റുപേട്ട അതിവേഗ പോക്സോ കോടതി വെറുതെ വിട്ട് ഉത്തരവായി.2022 ലെ അവധിക്കാലത്ത് തൻ്റെ കൊച്ചുമകളോടൊപ്പം കളിക്കാൻ വന്ന അതിജീവിതയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു വന്ന പരാതിയിലാണ് ഇയാളെ കോടതി വെറുതെ വിട്ടത്. പ്രതി നിരപരാധിയാണന്നും കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവത്തിന് പിന്നിലെന്നും കോ ടതി നിരീക്ഷിച്ചു. അതിവേഗ കോടതി ജഡ്ജി ആർ. ബിജുവാണ് കേസിൽ വിധി പറ ഞ്ഞത്. ശശിക്കായി അഡ്വ. മുഹമ്മദ് ഹാരിസ് ഹാജരായി.