കാഞ്ഞിരപ്പള്ളി:താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിര്‍ദ്ധനരായ കിഡ്നി രോഗികള്‍ക്ക് സഹായമെത്തിക്കുന്ന ജീവധാര പദ്ധതിക്ക് തുടക്കമായി.സ്വരുമ നടത്തു ന്ന ഈ പദ്ധതി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍  ഫാ.റോയി വടക്കേല്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ പാര്‍ശ്വത്ക്കരിക്കപ്പെട്ടിരിക്കുന്ന നിര്‍ദ്ധനരും ഭി ന്നശേഷിക്കാര്‍ക്കുമായി വിവിധതരം പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഏകോപനമി ല്ലായ്മയും സാമ്പത്തിക പരാധീനതയും മൂലം അര്‍ഹരായ പലര്‍ക്കും ഈ സഹായ ങ്ങള്‍ ഇപ്പോഴും ലഭിക്കുന്നില്ല എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രകാരം ഫെഡറല്‍ ബാങ്ക് സ്വരുമ യ്ക്ക് നല്‍കിയ വാഹനത്തിന്‍റെ താക്കോല്‍ദാന ചടങ്ങും ഇതോടൊപ്പം നടത്തപെട്ടു. ആരോഗ്യപരിപാലനരംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫെഡറല്‍ ബാങ്ക് എപ്പോഴും ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഫെഡറല്‍ ബാങ്ക് ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരജനതയാണ് സ്വരുമയുടെ ശക്തിയെന്നും കൂടുതല്‍ പ്രവര്‍ത്തനമേഖകലകള്‍ സ്വരുമ കണ്ടെത്തണമെന്നും ഫെഡ റല്‍ ബാങ്ക്  സീനിയര്‍ വൈസ് പ്രസിഡന്‍റും കോട്ടയം സോണ്‍ ഹെഡ്ഡുമായ പി.വി. ജോയി അഭിപ്രായപ്പെട്ടു.
അഡീഷണല്‍ സോണല്‍ മാനേജര്‍ മനു ഇമ്മാനുവേല്‍, ബ്രാഞ്ച് മാനേജര്‍ ജോസ് ജോസ ഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള ചിട്ടയില്ലാത്ത രീതിയാണ് അസുഖങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്നും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് വ്യത്യസ്ത തലത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും മറ്റും സംഘടിപ്പിക്കണമെന്നും അതിന് സ്വരുമ മേല്‍നോട്ടം വഹിക്കണമെന്നും റിംസ് ഹോസ്പിറ്റലിലെ ചീഫ് നെഫ്രോഷജിസ്റ്റ് ഡോ. മഞ്ജുള അഭിപ്രായപ്പെട്ടു.
ഡല്‍ഹിയില്‍ ജീവിക്കുന്ന വ്യക്തി ഒരു ദിവസം 40 സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയ്ക്ക് തുല്യമാണ് ഇന്നത്തെ അവിടുത്തെ അന്തരീക്ഷം. പ്രകൃതിതെയെയും നാം സ്നേഹിച്ച് തുടങ്ങണമെന്ന് ഡോക്ടര്‍ അഭിപ്രായം പറഞ്ഞു.സമൂഹത്തിന്‍റെ വി വിധ തലങ്ങളിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങളും വിവിധ സംഘനാ ഭാരവാഹികളും പങ്കെടുത്തു.സ്വരുമ പ്രസിഡന്‍റ് ആന്‍റണി ഐസക്കിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രഷറര്‍ വിന്‍സെന്‍റ് സ്വാഗതവും,റിയാസ് കൃതജ്ഞതയും രേഖപ്പെടുത്തി.