വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത സ്വാശ്രയ സംഘങ്ങളുടെ സംഗമം വാഴൂ ർ ബ്ലോക്ക് പഞ്ചായത്തു കോൺഫ്രൻസ് ഹാളിൽ നടന്നു .2023 -24വാർഷിക പദ്ധതി യിൽ സംഘങ്ങൾക്ക് ആനുകൂല്യം നല്കുന്നതിനുള്ള മുന്നൊരുക്കമായാണ് യോഗം സം ഘടിപ്പിച്ചത്. കാർഷിക മേഖലയിൽ ഉൾപ്പെടെ വിജയകരമായി നടപ്പാക്കുവാൻ കഴി യുന്ന പദ്ധതികളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സംഘങ്ങളുടെ പ്രതിനിധികൾ അവതരി പ്പിച്ചു.
വൈസ് പ്രസിഡന്റ് രഞ്ജിനി ബേബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസി ഡന്റ് മുകേഷ് കെ മാണി ഉത്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാ ജി പാമ്പൂരി, പിഎം ജോൺ, മെമ്പർമാരായ ഗീത എസ്. പിള്ള , ബി.രവീന്ദ്രൻ നായർ , ശ്രീജിത്ത് വെള്ളാവൂർ, സെക്രട്ടറി പി.എൻ സുജിത് , വി.എം.സജി എന്നിവർ സംസാ രിച്ചു.