കോട്ടയം ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തുകളിൽ രണ്ടാo സ്ഥാനം നേടിയ എലി ക്കുളം സ്വരാജ് അവാർഡ് സ്വീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷിൽ നിന്ന് സ്വരാജ് അവാർഡ് സ്വീകരിച്ചത്.

ഇടത് പക്ഷ ജനാധിപത്യ മുന്നണി ഭരണത്തിൻ കീഴിൽ നടപ്പാക്കിയ വിവിധ ജനക്ഷേമ പദ്ധതികളാണ് പഞ്ചായത്തിനെ ഈ നേട്ടത്തിനർഹമാക്കിയത്.പഞ്ചായത്ത് ഓഫീസി ലെ സേവനങ്ങൾ യഥാസമയം നടപ്പാക്കുന്നതോടൊപ്പം വേണ്ട പരിഗണന നൽകുക യും ചെയ്യുന്നു. ശ്രദ്ധേയമായ ഒട്ടനവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. പ ഞ്ചായത്ത് ഓഫീസിൽ വിവിധാവശ്യങ്ങൾക്ക് എത്തുന്നവർക്ക് ചായയും ചെറുകടിയും നൽകി വരുന്നു.
പൊതുജനങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ  പ്രമേഹം, രക്തസമ്മർദം എന്നിവ സൗജന്യമായി പരിശോധിക്കുന്നതിനുള്ള ഹെൽത്ത് ഡെസ്‌ക്,സ്ത്രീകൾക്കും കുട്ടികൾക്കുമായി പൊലീസ് ഹെൽപ്പ്‌ ഡെസ്‌ക്, മുതിര്‍ന്നവരെയും
സ്ത്രികളെയും സഹായിക്കാന്‍  കുടുംബശ്രിയുടെ ഹെല്‍പ് ഡെസ്ക് എന്നിവ പ്രവർത്തിക്കുന്നു.
നിര്‍ധനരായ രോഗികള്‍ക്ക് മരുന്നുകളും‍‍ ,  ഡയാലിസിസ് കിറ്റ് സൗജന്യമായി നല്‍കുന്നു. കാര്‍ഷിക മേഖലയില്‍ കൃഷി വകുപ്പുമായി സഹകരിച്ച് വിവിധ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കി വരുന്നത്. കാപ്പുകയത്ത്  തരിശുകിടന്ന 42 ഏക്കര്‍ പാടശേഖരം കൃഷിയോഗ്യമാക്കി നെല്‍ക്കൃഷി ചെയ്തു.കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷിയുള്ള ഏകയിടമാണിത്.
കഴിഞ്ഞ ദിവസമാണ് ഇവിടെ കൊയ്ത്തുത്സവം നടന്നത്. സ്റ്റുഡന്റ്സ് ഗ്രീന്‍ ആര്‍മി രൂപികരിച്ച്   സ്കൂളിലും വീടുകളിലും പച്ചക്കറിക്കൃഷിയും  ഫലവൃക്ഷത്തൈകളും നട്ട് പരിപാലിക്കുന്നു.  കാര്‍ബണ്‍ കുറയ്ക്കുന്നതിനു എന്‍ആര്‍ഇജിയു
മായി സഹകരിച്ച് പാതയോരങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ വയ്ക്കുന്നു. വീടുകളില്‍  ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നു.ഫെയ്സ്, എലിക്കുളം നാട്ടുചന്ത- തളിര്‍ എന്നി 2 കാർഷിക കൂട്ടായ്മകളും പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നു.
മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മ സേനക്ക് ഇലക്ട്രിക് വാഹനം. ഇവർ വീടുകളില്‍ നിന്നും ഘരമാലിന്യങ്ങള്‍ ശേഖരിച്ച് , ക്ലീന്‍ കേരള കമ്പിനി
ക്ക് നല്‍കും.വരുമാനദായകമായ നിരവധി പ്രവർ
ത്തനങ്ങൾ  പഞ്ചായത്ത് നടത്തിവരുന്നു. ഇതിന്റെ ഭാഗമായി റബ്ബർ തോട്ടങ്ങളിൽ ഇറച്ചിക്കോഴി വളർത്തൽ, ശുദ്ധജല മത്സ്യകൃഷി, തേനീച്ച വളർത്തൽ, മുയൽ വളർത്തൽ, ഇടവിളയായി ഔഷധ സസ്യകൃഷി, കിഴങ്ങ് വർഗ്ഗം കൃഷികള് എന്നിവ നടപ്പാക്കുന്നു.കിടപ്പ് രോഗികൾക്ക് പാലിയേറ്റിവ് കെയറിൻ്റെ പരിചരണംആംബുലൻസ് സേവനം എന്നിവ ലഭ്യമാണ്.വയോജന സൗഹൃദ
 പഞ്ചായത്തായി പ്രഖ്യാപിച്ച പഞ്ചായത്തിൽ രണ്ട് പകൽവീടുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു. അവരുടെ മാനസികോല്ലാസത്തിനായി വയോജന കലാ-കായിക മേള,വയോജന വിനോദയാത്ര എന്നിവ എല്ലാ വർഷവും സംഘടിപ്പിച്ച് വരുന്നു.
ഭിന്നശേഷി സൗഹൃദ പഞ്ചായത്തെന്ന നിലയിൽ അവർക്ക് വരുമാനം ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ, മാനസികോല്ലാസത്തിനായി വിനോദയാത്ര എന്നിവ സംഘടിപ്പിച്ചു വരുന്നു.
ക്ലീൻ എലിക്കുളം ഗ്രീൻ എലിക്കുളം പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, സോപ്പ് നിർമ്മാണം, എൽ.ഇ.ഡി ബൾബ് നിർമ്മാണം റിപ്പയറിംഗ് യൂണിറ്റ് എന്നിവ
ആരംഭിച്ച് പ്രവർത്തനം നടന്നുവരുന്നു.