കാഞ്ഞിരപ്പള്ളി രൂപതയിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തുക എന്ന ല ക്ഷ്യത്തോടെ രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രമായ സുവാറയുടെ നേതൃ ത്വത്തില്‍ ബൈബിള്‍ കലോത്സവം 2022 കലാമത്സരങ്ങള്‍ കുട്ടിക്കാനം മരിയന്‍ ഇന്റ ര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നടത്തി. കലാമത്സരങ്ങള്‍ മരിയന്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് പൊങ്ങന്താനം ഉദ്ഘാടനം ചെയ്തു.

13 ഫൊറോനകളില്‍ നിന്നായി 500 ഓളം കുട്ടികള്‍ 10 മത്സരയിനങ്ങളില്‍ പങ്കെടു ത്തു. ഡൊമിനിക് സാവിയോ വിഭാഗത്തില്‍ കട്ടപ്പന ഫൊറോന ജേതാക്കളായി. അല്‍ ഫോന്‍സാ വിഭാഗത്തില്‍ കുമളി ഫൊറോനയും സെന്റ് തോമസ് വിഭാഗത്തില്‍ കട്ടപ്പ ന ഫൊറോനയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബൈബിള്‍ കലോത്സവം 2022 ഓവ റോള്‍ ചാമ്പ്യന്‍ പട്ടം കട്ടപ്പന ഫൊറോന ചൂടിയപ്പോള്‍ എരുമേലി ഫൊറോന രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സമാപന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അ ലക്‌സ് മണ്ണംപ്ലാക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ട യത്തില്‍, സിഎംഎല്‍ രൂപത അസി. ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറ, സുവാറ സെ ക്രട്ടറി സിസ്റ്റര്‍ ജീവാ ജോസ് സിഎംസി, ജോസ് പോള്‍ കാളിയാത്ത്, ജെസ്സി ജിജി പു ത്തേട്ട്, ബ്രദര്‍ ജെറിന്‍ മറ്റമുണ്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.