യു ഡി എഫ് ഭരിക്കുന്ന മുണ്ടക്കയം പഞ്ചായത്തിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർമാൻ അവിശ്വാസത്തിലൂടെ പുറത്ത്.രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്കാണ് യു ഡി എഫിലെ സൂസമ്മ മാത്യുവിനെതിരെ അവിശ്വാസം പാസായത്.
ജനതാദളിന്റെ യുവിന്റെ  മുന്നണി മാറ്റമാണ് മുണ്ടക്കയം പഞ്ചായത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുഡിഎഫിന് നഷ്ടപ്പെടാൻ കാരണം.മുന്നണി മാറ്റത്തെ തുടർന്ന് യു ഡി എഫിനൊപ്പം നിന്ന ജനതാദളിന്റെ ഏക പഞ്ചായത്തംഗം  മജ്ഞു ഷാനു എൽ ഡി എഫി ലെത്തുകയായിരുന്നു.ര​ണ്ടി​നെ​തി​രേ മൂ​ന്ന് വോ​ട്ടി​നാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്. കോ​ൺ​ഗ്ര​സി​ലെ സൂ​സ​മ്മ മാ​ത്യു, വ​ൽ​സ​മ്മ തോ​മ​സ് സി​പി​എ​മ്മി​ലെ എം.​ബി. സ​ന​ൽ, രേ​ഖാ ദാ​സ്, ജെ​ഡി​യു​വി​ലെ മ​ഞ്ജു ഷാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ. പൈ​ങ്ങ​ന വാ​ർ​ഡി​ൽ നി​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച മ​ഞ്ജു ഷാ​നു മൂ​ന്ന് വ​ർ​ഷം ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ജെ​ഡി​യു മു​ന്ന​ണി വി​ട്ടെ​ങ്കി​ലും മ​ഞ്ജു ഷാ​നു യു​ഡി​എ​ഫി​ൽ തു​ട​ർ​ന്നു. ആ​റ് മാ​സം മു​ന്പാ​ണ് മു​ൻ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ സൂ​സ​മ്മ മാ​ത്യു​വി​നെ ചെ​യ​ർ​പേ​ഴ്ൺ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
നേരത്തെ എൽഡിഎഫിന് രണ്ടും, യു ഡി എഫിന് മൂന്നും അംഗങ്ങളാണ് സ്റ്റാന്റിംഗ് ക മ്മറ്റിയിൽ ഉണ്ടായിരുന്നത്. എന്നാൽ   മജ്ഞു ഷാനു കൂടി എത്തിയതോടെ സ്റ്റാന്റിംഗ് കമ്മറ്റിയിൽ എൽ ഡി എഫിന് ഭൂരിപക്ഷമായി. തുടർന്നാണ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണെതിരെ എൽഡിഎഫ്  അവിശ്വാസ പ്രമേയം കൊണ്ടുവന്നത് രണ്ടിനെതിരെ മൂ ന്ന് വോട്ടുകൾക്കാണ് കോൺഗ്രസിലെ സൂസമ്മമാത്യുവിനെതിരെയുള്ള അവിശ്വാസം പാ സായത്. ജന താദളിന്റെ മുന്നണി മാറ്റമല്ല ചെയർപേഴ്സന്റെ പ്രവർത്തനം കാര്യക്ഷമ മല്ല എന്നതാണ്   അവിശ്വാസം കൊണ്ടുവന്നതിന് കാരണമായിഎൽഡിഎഫ് പറയുന്നത്. യു ഡി എഫ് പാനലിൽ നിന്ന് വിജയിച്ച ശേഷം എൽ ഡി എഫിനൊപ്പം ചേർന്ന  മജ്ഞു വി ന്റെ നിലപാട് പ്രതിഷേധാർഹമാണന്നും, ഇക്കാര്യത്തിൽ നിയമനടപടിയടക്കം പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജുവും അറിയിച്ചു.
എന്നാല്‍ പത്തൊന്‍പതാംവാര്‍ഡില്‍ മാത്രമല്ല പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ജനപ്ര തിനിധിയെന്ന നിലയില്‍ കുടിവെളളവിതരണത്തിനു നേതൃത്വം നല്‍കിയിട്ടുണ്ടന്നും അതി ന്റെ പേരിലാണ് അവിശ്വാസമെങ്കില്‍ പൂര്‍ണ്ണമായി ഉള്‍കൊളളുന്നതായി സൂസമ്മ മാ ത്യു അറിയിച്ചു.
യു ഡി എഫിന്റെ ഭാഗമായിരുന്ന മജ്ഞു കഴിഞ്ഞ 3 വർഷക്കാലം ക്ഷേമകാര്യ സ്റ്റാന്റിം ഗ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനം വഹിച്ചിരുന്നു..6 മാസം മുൻപാണ് മുന്നണി ധാരണ പ്രകാരം മഞ്ജു രാജി വച്ചതോടെ സുസമ്മ മാത്യു സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സ ണായത്.