എരുമേലി സി ഐ എം മനോജ്‌ മാത്യുവിന് സസ്പെൻഷൻ; മണ്ഡലകാലത്തടക്കം ക ച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് കൈ ക്കൂലി വാങ്ങിയതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേ ഖലാ ഐ.ജിയാണ് സസ്പെൻഡുചെയ്ത് ഉത്തരവിറക്കിയത്. ശബരിമല മണ്ഡലകാല ത്ത് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് വാഹനങ്ങളിൽനിന്ന് പണപ്പിരിവ് നട ത്തിയെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളെത്തുടർന്നാണ് എരു മേലി പോലീസ് ഇൻസ്പെക്ടർക്കെതിരായ നടപടി.
ഓഫിസർക്കെതിരെ പോലീസിലെ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടി നെ തുടർന്നാണ് സസ്പെൻഷനെന്ന് പറയുന്നു. എം മനോജിന് കുറ്റാന്വേഷണ മിക വി ന് കഴിഞ്ഞ വർഷം ഡിജിപി യിൽ നിന്ന് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിട്ടുണ്ട്. മറ്റുരണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.