കാഞ്ഞിരപ്പള്ളി : സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍  നിന്നും വില്‍പ്പന നടത്തുന്ന കറിക്കടല ഉപയോഗ യോഗ്യമല്ലെന്ന് ആക്ഷേപം. രണ്ടുതരത്തിലുള്ള  കടലകള്‍ കൂട്ടികലര്‍ത്തിയതാ ണ് പ്രശ്‌നമായത്.

സാധാരണയായി സൂപ്പര്‍ മാര്‍ക്കറ്റില്‍  വില്‍പ്പന നടത്തിവരുന്ന ഇളംമഞ്ഞ നിറമുള്ള ചെറിയ കറിക്കടലയോടൊപ്പം മങ്ങിയകറുത്ത നിറമുള്ള കടലയാണ്  കൂട്ടിക്കലര്‍ത്തി യത്. ഈ കടല പാകം ചെയ്യുമ്പോള്‍ കറുത്ത നിറമുള്ള കടല വേവുകയില്ല.

ഇളംമഞ്ഞനിറമുള്ള കടല വെന്തു കലങ്ങുകയും ചെയ്യും. ഇതാണ് പ്രശ്‌നമാവുന്നത്.  കടലയ്ക്ക് പഴക്കമേറിയതിനാലാണ്  വേവുന്നതിന് തടസമാവുന്നതെന്ന് പറയുന്നു.