കാഞ്ഞിരപ്പള്ളി:താലൂക്കില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍
നല്‍കുന്നതിന് വന്‍ തിരക്ക്. റേഷന്‍ കാര്‍ഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍
പരിഹരിക്കുന്നതിന് ഇന്നലെ മുതലാണ് താലൂക്ക് സപ്ലൈ ഓഫീസില്‍ അ പേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത് . ആദ്യ ദിനമായ ഇന്നലെ മാത്രം 720 അപേക്ഷകളാണ് സപ്‌ളൈ ഓഫിസില്‍ സ്വീകരിച്ചത്റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ നല്‍കുന്നതി നുള്ള തിരക്ക് പരിഗണിച്ച് പഞ്ചാ യത്ത് അടിസ്ഥാനത്തില്‍ നിശ്ചിത തീയതികളില്‍ അപേക്ഷകള്‍ സ്വീകരി ക്കാന്‍ തീരുമാനിച്ചതായി താലൂക്ക് സപ്‌ളൈ ഓഫിസര്‍ അറിയിച്ചു.

ഇന്ന് (26/06/2018) കാഞ്ഞിരപ്പള്ളി പഞ്ചായത്തിലുള്ളവര്‍ക്കും. നാളെ ( 27/06/2018)മുണ്ടക്കയം പഞ്ചായത്തിലുള്ളവര്‍ക്കും താലൂക്ക് സപ്‌ളൈ ഓഫിസില്‍ അപേക്ഷ നല്‍കാം.28ന് പാറത്തോട് പഞ്ചായത്തിലുള്ളവരും, 29ന് ചിറക്കടവ് പഞ്ചായത്തിലുള്ളവരും, 30ന് മണിമല പഞ്ചായത്തിലു ള്ളവരും സ്പളൈ ഓഫിസില്‍ അപേക്ഷ നല്‍കണം. കോരൂത്താട് പഞ്ചാ യത്തിലുള്ളവരുടെ അപേക്ഷകള്‍ ജൂലൈ രണ്ടിന് മടുക്ക സഹൃദയ വായ നശാലയില്‍ സ്വീകരിക്കും.എരുമേലി പഞ്ചായത്തിലുള്ളവരുടെ അപേക്ഷകര്‍ മൂന്നിന് എരുമേലി പഞ്ചായത്ത് ഹാളില്‍ സ്വീകരിക്കും. നാലിന് കൂട്ടിക്കല്‍ പഞ്ചായത്തിലു ള്ളവര്‍ക്കും, അഞ്ചിന് എലിക്കുളം പഞ്ചായത്തിലുള്ളവര്‍ക്കും താലൂക്ക് സപ്‌ളൈ ഓഫിസില്‍ അപേക്ഷകള്‍ നല്‍കാം.

ആയിരത്തിലേറെ ആളുകളാണ് അപേക്ഷ നല്‍കാന്‍ കഴിയാതെ നിരാശ രായി മടങ്ങിയത്. മിനി സിവില്‍ സ്റ്റേഷനില്‍ സപ്‌ളൈ ഓഫിസ്പ്രവര്‍ത്തി ക്കുന്ന താഴത്തെ നില മുഴുവന്‍ രാവിലെ മുതല്‍ അപേക്ഷകരെ കൊണ്ട്
തിങ്ങി നിറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അപേക്ഷകള്‍ സ്വീകരിക്കാന്‍ പഴയ റെയില്‍ വേ റിസര്‍വേഷന്‍ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ ഒരു കൗണ്ടറും കൂടി തുറന്നു.

എന്നാല്‍ ഓഫിസിലും, താല്‍ക്കാലിക കൗണ്ടറിലുമായി 800 അപേക്ഷകള്‍
മാത്രമാണ് സ്വീകരിക്കാന്‍ കഴിഞ്ഞത്. അപേക്ഷകരുടെയും ,ഉദ്യോഗസ്ഥ രുടെയും ഉച്ചയൂണ് മുടങ്ങി. നിലവിലുള്ള കാര്‍ഡ് വിഭജിച്ചു പുതിയ കാര്‍ഡിനുള്ള അപേക്ഷ, തിരുത്തലുകള്‍, പുതിയ അംഗങ്ങളെ ഉള്‍പ്പെടു ത്തല്‍, മറ്റൊരു താലൂക്കിലേക്കുള്ള മാറ്റല്‍, നോണ്‍ ഇന്‍ക്ലൂഷന്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ റേഷന്‍ കാര്‍ഡ് സംബന്ധമായ മുഴുവന്‍ കാര്യങ്ങള്‍ക്കായും അപേക്ഷ സ്വീകരിക്കും .ദീര്‍ഘ കാലത്തി നു ശേഷമാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് അപേ ക്ഷ സ്വീകരിക്കുന്നത്. അതിനാലാണ് വന്‍ തിരക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ അപേക്ഷ നല്‍കാന്‍ ഒരു മാസത്തിലേറെ കാര്‍ഡുടമകള്‍ക്ക് സമയം ഉണ്ടെന്നും അനാവശ്യതിരക്ക് ഒഴിവാക്കണമെന്നും എല്ലാ രേഖ കളും സഹിതം അപേക്ഷകള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും താലൂക്ക്

സപ്ലൈ ഓഫീസര്‍ സാബു കെ. വര്‍ഗീസ് അറിയിച്ചു.

www. civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നു ലഭിക്കുന്ന
നിശ്ചിത മാതൃകയിലുള്ള പ്രഫോര്‍മയിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാ ഫോമുകള്‍ താലൂക്ക് സപ്ലൈ ഓഫീസിലും സൗജന്യമായി ലഭിക്കും.