അതീവ ദരിദ്രരുടെ മൈക്രോ പ്ലാൻ, കേരളത്തിൽ ആദ്യം പ്രഖ്യാപിക്കാനുള്ള മുണ്ടക്ക യം പഞ്ചായത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് മുണ്ടക്കയം 31ൽ താമസി ക്കുന്ന ആരോരും സഹായത്തിനില്ലാത്ത, യാതൊരു രേഖയും ഇല്ലാത്ത വയോധികനു ഒന്നരമണിക്കൂർ കൊണ്ടു റേഷൻ കാർഡ് അനുവദിച്ചത്. മുണ്ടക്കയം മുപ്പത്തിയൊ ന്നാം മൈൽ സ്വദേശി പുതുപ്പറമ്പിൽ കുഞ്ഞുമോനാണ് അതീവ ദരിദ്ര ലിസ്റ്റിലെ ഗുണ ഭോക്താവ് ആക്കിയത്.

സേവനത്തിന്റെ എല്ലാ കാലങ്ങളിലും പാവപ്പെട്ടവരെ ചേർത്തു നിർത്തുന്ന സമീപന ത്താൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായ കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസറായ സത്യപാലാണ് ഉദ്യമത്തിൽ കുഞ്ഞുമോന് ഒന്നര മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് അനുവദിച്ചത്. സർക്കാർ ജീവനക്കാർക്കാകെ കരുത്തു പകരുന്ന,കാഞ്ഞിരപ്പള്ളി ഭക്ഷ്യ പൊതു വിതരണ വകുപ്പിന് നേതൃത്വം നൽകുന്ന TG സത്യപാലിനും റേഷനിങ് ഇൻസ്‌പെക്ടർമാരായ സയർ, സജീവ് എന്നിവർക്കും നാട്ടുകാർ നന്ദി അറിയിച്ചു