എരുമേലി പഞ്ചായത്ത് ഒഴക്കനാട് വാർഡ് അംഗം സുനിമോൾ പി.എസ് രാജിവെച്ചു. പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് രാജി സമർപ്പിച്ചത്. ആരോഗ്യവകുപ്പിൽ അറ്റൻ ഡർ ഗ്രേഡ് 2 തസ്തികയിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് രാജി. പഞ്ചായത്ത് അംഗ ങ്ങൾ ആയ ജസ്‌ന നജീബ് ,സുനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് തിരങ്ങെടുപ്പിൽ സുനിമോളുടെ വോട്ട് ആണ് അസാധു വായിപ്പോയത്.എൽഡിഎഫിനും യൂഡി ഫിനും തുല്യ മെമ്പര്മാരായിരുന്നു ഉണ്ടായിരു ന്നത് .ഒരു സ്വതന്ത്രനും .തുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ എൽഡിഎഫി നൊപ്പം ചേർന്നപ്പോൾ ഒരുവോട്ട് അസാധുവാകുകയായിരുന്നു .ഇതോടെ നറുക്കെടുപ്പി ൽ എൽഡിഎഫിലെ തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റായി .ഇപ്പോൾ യൂഡിഎഫ് അംഗം സുനിമോൾ രാജി വച്ചതോടെ ഒഴാക്കനാട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി .