മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് എരുമേലി സി.ഐ റ്റി.ഡി സുനില്‍ കുമാര്‍ അര്‍ഹനായി

രാജ്യത്തിന്റെ കരുത്തും വൈവിധ്യവും പ്രകടമാക്കി 69 ാമത് റിപ്പബ്ലിക് ദിനാഘോഷ ങ്ങള്‍ക്ക് ഡല്‍ഹയില്‍ തുടക്കമായപ്പോള്‍ അഭിമാനനേട്ടവുമായി പൊലീസ് സേനയിലെ കര്‍മ്മയോഗ്യര്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊലീസ് സേനയിലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് എരുമേലി സി.ഐ റ്റി.ഡി സുനില്‍ കുമാര്‍ അര്‍ഹനായി.

വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് അര്‍ഹനായ എരുമേലി സി.ഐ റ്റി.ഡി സുനില്‍ കുമാര്‍ പൊലീസ് സേനയില്‍ 15 വര്‍ഷമായി സേവനമനുഷ്ഠിക്കുന്നു. ജീവാകാ രുണ്യ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം സാന്നിധ്യമായ സി.ഐ മികച്ച ഗായകന്‍ കൂടിയാണ്. ജനമൈത്രി പോലീസുമായി കൈകോര്‍ത്ത് എരുമേലിയിലും പരിസരപ്രദേശങ്ങളിലും നിരവധി പ്രവര്‍ത്തനങ്ങളാണ് സുനില്‍ കുമാര്‍ നടത്തിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനത്തില്‍ മുഖ്യ ആകര്‍ഷകമായ പുണ്യം പുങ്കവാനം പദ്ധതി വിജയി പ്പിക്കാന്‍ സി.ഐ വലിയ പങ്ക് വഹിച്ചിരുന്നു. പാറത്തോട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്ല്‍ അസിസന്റായായ അനീഷയാണ് ഭാര്യ. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ശ്രീറാം, യു.കെ.ജി. വിദ്യാര്‍ത്ഥിയായ ശ്രീഹരി എന്നിവരാണ് മക്കള്‍.