ഞായറാഴ്ച പൂര്‍ണ ഒഴിവുദിനമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. കടകള്‍, ഓഫീസുകള്‍ ഞായറാഴ്ചകളില്‍ തുറക്കരുത്. വാഹനങ്ങളും ഞായറാഴ്ച ദിവസം നിരത്തിലിറക്കരുതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നാളെ ഞായറാഴ്ച ആയതിനാല്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ വിഷമമുണ്ടാ കും. അതിനാല്‍ പറ്റുന്നവരെല്ലാം സഹകരിക്കണം. തുടര്‍ന്നുള്ള ഞായറാ ഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കാനാകും. ജനങ്ങള്‍ എ ല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.