കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻറ്റ് ഹൈസ്കൂൾ വളപ്പിൽ സമ്മർ വോളിബോൾ കോച്ചിംഗിന് തുടക്കമായി.

കാഞ്ഞിരപ്പള്ളിയിലെ മുൻ കാല വോളിബോൾ താരങ്ങളുടെ സംഘടനയായ വോളി ഫ്രണ്ട്സ് ആണ് ഇതിന്റെ സംഘാടകർ.ഏഷ്യയിലെ ഏറ്റവും വലിയ വോളിബോൾ താരവും റിട്ട. പൊലീസ് മേധാവിയുമായ പി എസ് അബ്ദുൽ റസാഖ് പ്രസിഡണ്ടായിട്ടു ള്ള സംഘടനയാണ് വോളി ഫ്രണ്ട്സ് .ടൈറ്റാനിയം മുൻ താരം പി എസ് മുഹമ്മദാലി യാണ് ചീഫ് കോച്ച്.
75 പേർക്കാണ് ഇവിടെ പരിശീലനം നൽകുന്നത്. മെയ് മൂന്നു വരെ കോച്ചിംഗ് ക്യാമ്പ് ഉണ്ടാകും.13 മുതൽ 18 വരെ പ്രായമുള്ള ആൺകുട്ടികൾക്കാണ് കോച്ചിംഗ് നൽകുന്നത്. ഇതിൽ നിന്നും ഇരുപതു പേരെ തെരഞ്ഞെടുത്ത് തുടർ പരിശീലനം നൽകും.സംഘടന യുടെ നേതൃത്വത്തിൽ അഖില കേരള അടിസ്ഥാനത്തിൽ വോളിബോൾ ടൂർണ്ണമെൻറ്റ് നടത്തുന്നതിനും വോളിബോൾ അക്കാദമി നടത്തുവാനും സംഘടനയ്ക്ക് പരിപാടിയുള്ള തായി ഭാരവാഹികൾ പറഞ്ഞു.
മുൻ റെയിൽവേ താരം എം എസ് ബഷീർ മൂ ക്രികാട്ടിൽ, സെബാസ് റ്റൻ ജോസ്, പി കെ അബ്ദുൽ സമദ് ആനക്കല്ല്, സോമനാഥൻ, ശശി എബ്രഹാം പറമ്പിൽ, നിസാർ അഹമ്മദ് പടിഞ്ഞാറ്റയിൽ, ഒ എം റഹീം ഓരായത്തിൽ, സെബാസ് റ്റൻ എള്ളു കുന്നേൽ, ബെന്നി കുന്നത്ത്, അൻസാരി എക്സ്സൈസ്, റിയാസ് കാൽടെക്, അഡീഷണൽ കോച്ച് നവാസ് വഹാബ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തു് പ്രസിഡണ്ട് ഷക്കീലാ നസീർ .കോച്ചിംഗ് ക്യാമ്പ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി എ ഷമീർ, പഞ്ചായത്ത് അംഗ ങ്ങളായ എം.എ റിബിൻ ഷാ, സുബിൻ സലീം,എം ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം വി പി ഇസ്മയിൽ, പി കെ നസീർ,’സുനിൽ തേനം മാക്കൽ, പേട്ട ഗവർമെൻറ്റ് ഹൈ സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി എന്നിവർ സംസാരിച്ചു.