അപകടത്തില്‍ പൊലിഞ്ഞ സുമീറിന്റെ കുടുംബത്തിനിനി വാടക വീടു വേ ണ്ട, സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം…

മുണ്ടക്കയം:2018 ജനുവരി പതിനെട്ടിനു മുണ്ടക്കയം ചെളി ക്കുഴിയിലുണ്ടായ വാഹനാ പകടത്തില്‍ മരിച്ച പുത്തന്‍പുരക്കല്‍ സുമീര്‍(26)ന്റെ കുടുംബത്തിന് നാട്ടുകാര്‍ സമാഹ രിച്ച പണമുപയോഗിച്ചു നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ഫെബ്രുവരി മൂന്നിന് മു ണ്ടക്കയത്ത് നടക്കും.വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന ടൗണിലെ ബേക്കറിയിലേക്കു വരും വഴിയുണ്ടായ അപകടത്തിലാണ് സുമീര്‍ മരണപെട്ടത്.ഗര്‍ഭിണിയായ ഭാര്യസബീന, ഒന്ന ര വയസ്സുകാരി മകളെയും അനാഥമാക്കിയാണ് സുമീര്‍ യാത്രയായത്.

നാലുമാസം പ്രായമുളള സംറിന്‍ എന്ന മകള്‍ കൂടി വീട്ടിലെ പുതിയ അംഗമായെത്തി. വാടക വീട്ടില്‍ താമസിച്ചു വന്ന സുമീറിനും കുടുംബത്തിനും അന്തിയുറങ്ങാന്‍ ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലായിരുന്നു.കടബാധ്യതകള്‍ തീര്‍ക്കുന്നതാലോചി ക്കാന്‍ മുണ്ടക്കയം ജമാ അത്ത് വിളിച്ചു ചേര്‍ത്തയോഗത്തിലാണ് സ്വന്തമായി വീട് എ ന്നൊരു  ആശയമുണ്ടയത്.ഇതേ തുടര്‍ന്നു വിവിധ രാഷ്ട്രിയ -മത-സാസ്‌കാരിക സംഘ ടനനേതാക്കളും വ്യാപാരികളും ഒത്തുചേര്‍ന്നു സുമീര്‍കുടുംബ സഹായസമിതി രൂപി കാരിക്കുകയായരുന്നു.

മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി പന്ത്രണ്ടു ലക്ഷം രൂപ സമാഹരിക്കുകയും  സമിതി ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോഷി മംഗലം  ചിറ്റടിയില്‍ തന്റെ സ്ഥലത്തു  നിന്നും ആറുസെന്റ് ഭൂമി സൗജന്യമായി നല്‍കുകയും ചെയ്തതോടെ വീട് നി ര്‍മ്മാണം ആരംഭിച്ചത് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്.രണ്ടുമുറി,വിശാലമായ ഹാള്‍,രണ്ടു കക്കൂസ് സിറ്റൗട്ട്,ചുറ്റുമതില്‍ എന്നിവയടക്കം വീട് താമസ്സത്തിന് തയ്യാറാ യിരിക്കുന്നു.മൂന്നിന് വൈകിട്ട് നാലിന് മുണ്ടക്കയം ബസ്റ്റാന്‍ഡ് മൈതാനിയില്‍ ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജുവിന്റെ അധ്യക്ഷതയില്‍ വൈദ്യുത വകുപ്പുമന്ത്രി എം.എം.മണി താക്കോല്‍ദാനം നിര്‍വ്വഹിക്കും.പി.സി.ജോര്‍ജ് എം.എല്‍.എ, മുന്‍ എം. എല്‍.എ. കെ.ജെ.തോമസ്,ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്,പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവന്‍,സമിതി ചെയര്‍മാന്‍ പി.കെ.നാസ്സര്‍,ട്രഷറര്‍ ജോഷി മംഗ ലം,ജനറല്‍ കണ്‍വീനര്‍ അബു ഉബൈദത്ത് എന്നിവര്‍ വിവിധ ചടങ്ങുകള്‍ നിര്‍വ്വ ഹിക്കും.