പന്ത്രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൻ്റെ നടുക്കത്തിലാണ് മുണ്ടക്കയത്തിന് സമീപത്തെ  കൂട്ടിക്കലെന്ന ഗ്രാമം. ഉറക്കഗുളിക നൽകിയ ശേഷം മകളെ അമ്മ കഴു ത്ത് ഞെരിച്ച് കൊന്നു എന്ന വാർത്ത കേട്ടാണ് ഞായറാഴ്ച ഗ്രാമം ഉണർന്നത്.
ഞാൻ മരിക്കണോ അമ്മേ, ഞാൻ നന്നായി പഠിക്കുന്നതല്ലേ. അമ്മ നൽകിയ ഉറക്കഗു ളിക കഴിക്കും മുൻപ് പന്ത്രണ്ട് വയസുകാരിയായ മകൾ ഷംന ചോദിച്ച അവസാന വാ ക്കുകൾ ഇതായിരുന്നു. ആത്മഹത്യ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ട മാതാവ് ലൈജീന പോലീസിന് നൽകിയ മൊഴിയിലാണ് ആരുടെയും കരളലിയിക്കുന്ന പന്ത്രണ്ടു വയസു കാരിയുടെ അവസാന വാക്കുകൾ ഉളളത്.
കൂട്ടികൽ സ്വദേശി ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ ഉറക്കഗുളിക നൽകിയ ശേഷം ഷാൾ ഉപയോഗിച്ച് ഞായറാഴ്ച പുലർച്ചെ കഴുത്ത് ഞെരിച്ച് കൊന്നത്. കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്  ലൈജീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷംനയ്ക്ക് ഉറക്കഗുളിക നൽകിയ ശേഷമാണ് കൊല പ്പെടുത്തിയതെന്ന് മാതാവ് ലൈജീന പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഉറക്കഗുളിക നൽകും മുൻപ് ഇത് കഴിക്കാൻ ഷംന ആദ്യം  വിസമ്മതിച്ചു .ഇതിന് ശേഷവും ലൈജീ ന നിർബന്ധിച്ച് കുട്ടിക്ക് ഉറക്കഗുളിക നൽകുകയായിരുന്നു.ഉറക്കഗുളിക കഴിച്ചിട്ടും  മരിക്കാതായതോടെയാണ് കഴുത്തിൽ ഷാൾ മുറുക്കി കുട്ടിയെ കൊലപ്പെടുത്തിയത്. ലൈജീന മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് പോലീസ് നൽകുന്ന വിവരം.
മുണ്ടക്കയം സെൻ്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായി രുന്ന ഷംന പഠനത്തിൽ എന്നും മിടുക്കിയായിരുന്നു എന്ന് അധ്യാപകരും സാക്ഷ്യപ്പെ ടുത്തുന്നു. വടിവൊത്ത അക്ഷരങ്ങളിലുള്ള അവളുടെ നോട്ട് ബുക്കുകൾ അതിന് തെ ളിവായിരുന്നു. ഷംനയുടെ മൃതദേഹതനിരികെ നിന്ന് അമ്മ ലൈജീനയുടെ ആത്മഹ ത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പിൽ ആർക്കെതിരെയും പരാമർശ മില്ലെന്ന് പോലീസ് വ്യക്തമാക്കി കോട്ടയം എ എസ് പി എ യു സുനിൽകുമാറിൻ്റെ നേ തൃത്വത്തിലെത്തിയ ഫോറൻസിക്ക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥ ലത്ത് നിന്നും തെളിവുകൾ ശേഖരിച്ചു. . ആസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു