ആഘോഷവും ആഡംബരവും ഒഴിവാക്കി യുവ സി.പി.ഐ നേതാവ് വിവാഹിതനാ യി. കാഞ്ഞിരപ്പള്ളി കൂവപ്പളളിയിലെ സബ് രജിസ്ട്രാർ സി സുഭാഷ് ചന്ദ് മുമ്പാകെ പതിനൊന്ന് മണിയോടെയായിരുന്നു സി.പി.ഐ നേതാവും കോട്ടയം ജില്ലാ പഞ്ചായ ത്തംഗവുമായ ശുഭേഷ് സുധാകരനും മുണ്ടക്കയം സ്വദേശിയും അധ്യാപികയുമായ ഡോ.ജയലക്ഷ്മി രാജീവനും തമ്മിൽ വിവാഹിതരായത്.
ആളും ആരവവും മന്ത്രിമാരും ആഡംബരവുമായി വേണമെങ്കിലും ഈ വിവാഹം ശുഭേഷിനു നടത്താം. പക്ഷേ, ലളിതവും സുന്ദരവുമായ രീതിയിലായിരുന്നു ഈ വി വാഹം. ലക്ഷങ്ങൾ മുടക്കി കല്യാണ മാമാങ്കം കൊണ്ടാടുന്നവരുടെ നാട്ടിൽ 25 പേരെ മാത്രം വിളിച്ച് ഒരൊറ്റ ഒപ്പിൽ തീരുന്ന കല്യാണം … ! ഇത് കോട്ടയത്ത് മാതൃകയാകുന്ന കമ്മ്യൂണിസ്റ്റ് കല്യാണം.
കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകര നാണ് ആർക്കും അനുകരണീയമായ രീതിയിൽ  വിവാഹിതനായത്. വധു കാഞ്ഞങ്ങാ ട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസി.പ്രഫസറായ മുണ്ടക്കയം സ്വദേശിനി ഡോ. ജയലക്ഷ്മി രാജീവനും ഒന്നിച്ചാണ് ലളിത വിവാഹം എന്നാശയത്തിലേക്കു എത്തിയത് . വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളും ചുരുക്കം ചില പാർട്ടി സുഹൃത്തു ക്കളുമടക്കം 25 ഓളം പേർ ചടങ്ങിൽ സാക്ഷികളായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗമായ അഡ്വ. ശുഭേഷ് സുധാ കരൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും , എ.ഐ.വൈ എഫ് സംസ്ഥാന ജോ.സെക്രട്ടറിയുമാണ്. മുൻ സി.പി.ഐ നേതാവായ പരേതനായ പി.കെ സുധാകരൻ പിതാവും,  മുൻ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തംഗം ലീലാമ്മ മാതാവുമാണ്. രാജീവനാ ണ് ജയലക്ഷ്മിയുടെ പിതാവ്. തങ്കമ്മ രാജീവൻ മാതാവും.