കാഞ്ഞിരപ്പള്ളി: പുകയില ഉത്പന്നം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വ്യാപാരിക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ കട നടത്തുന്ന അബ്ദുള്‍ ഹക്കിം (21) എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ ത്ഥികള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ വിറ്റതിന് ജുവൈനല്‍ ജസ്റ്റടിസ് ആക്ട്, കോപ്പാ ആക്ട് എന്നിവ ഉള്‍പ്പെടെയാണ് കേസെടുത്തത്.ഒരു ലക്ഷം രൂപ പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

പൊതു സ്ഥലത്ത് നിന്ന് പുകയില ഉത്പന്നം ഉപയോഗിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ യും പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് പുകയില ഉ ത്പന്നം വിറ്റതിനാണ് പോലീസ് വ്യാപാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.വിദ്യാര്‍ ഥികളുടെ രക്ഷിതാക്കളെ വിളിച്ച് സംഭവം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പോലീസ് മപ്തിയില്‍ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.