കാഞ്ഞിരപ്പള്ളി: പരീക്ഷാഭയം, മറവി, തെറ്റുപറ്റിപ്പോകും എന്ന ചിന്ത, ചില വിഷയങ്ങള്‍ക്ക് മാര്‍ക്ക് കുറയുക, ഏകാഗ്രത കിട്ടുന്നില്ല, പഠിക്കാന്‍ സാധിക്കുന്നില്ല എന്നിവമൂലം പരാജയഭീതിയുള്ള ഏതു ക്ലാസിലും കോളജിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ജാതിമതഭേദമെന്യേ ഗ്രൂപ്പ് കൗണ്‍സിലിംഗ് നടത്തും.

10ന് രാവിലെ ഒന്പതു മുതല്‍ 12 വരെ തന്പലക്കാട് പള്ളിക്കു സമീപമുള്ള പെനുവേല്‍ ആശ്രമത്തില്‍ നടക്കുന്ന  കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തണം. ഫാ. സെബാസ്റ്റ്യന്‍ പെരുനിലം കൗണ്‍സിലിംഗ് നയിക്കും. ഫോണ്‍: 8606432661, 8547444438.