പൊതുപണിമുടക്കിൻ്റെ രണ്ടാം ദിനമായ ചൊവ്വാഴ്ചയും സംയുക്ത ട്രേഡ് യൂണിയനു കളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ധർണ്ണയും കലാപരിപാടികളും നടന്നു.കേരള എൻജിഒ യൂണിയൻ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു), ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ പ്രകടനമായി പന്തലി ലെത്തി അഭിവാദ്യമർപ്പിച്ചു.
സിഐടിയു ജില്ലാ പ്രസിഡണ്ട് അഡ്വ.റെജി സഖറിയാ ധർണ്ണ ഉൽഘാടനം ചെയ്തു. ഗവ. ചീഫ് വിപ്പ് ഡോ:എൻ ജയരാജ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിഐ ടിയു ജില്ലാ ട്രഷറർ വി.പി ഇബ്രാഹീം, ജോയിൻ്റ് സെക്രട്ടറി വി.പി ഇസ്മായിൽ, ഏരി യാ പ്രസിഡണ്ട് പി.കെ നസീർ, സെക്രട്ടറി പി.എസ് സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം ഷ മീം അഹമ്മദ്, ഏരിയാ സെക്രട്ടറി കെ രാജേഷ്, കെ.എൻ ദാമോദരൻ, കെ.എസ് ഷാന വാസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ, എം.എ റിബിൻ ഷാ, അർ രാജേഷ്, പ്രദീപ് കുമാർ, സന്തോഷ് കുമാർ, അജാസ് റഷീദ്, അമാൻ, ജോബി കേളിയംപറമ്പിൽ എന്നിവർ സംസാരിച്ചു.സി ജു പ്ലാത്തോട്ടം അധ്യക്ഷനായി .
പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി എന്നിവിടങ്ങളിലും ധർണ്ണയും വിവിധ കലാപരി പാടികളും ഉണ്ടായിരുന്നു.