കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ കാ ഞ്ഞിരപ്പള്ളിയിൽ10 മേഖലാ കേന്ദ്രങ്ങളിൽ കേന്ദ്ര ഗവൺമെൻറ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ഓഫിസ് സമരം കർഷക സംഘം ഏരിയ സെക്രട്ടറി വി.സജിൻ,പാറത്തോട് പോസ്റ്റാഫീസ് സമരം കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ.പി ഷാനവാസും, മുണ്ടക്കയo ബി.എസ്.എൻ. എൽ ഓഫീസ് ധർണ്ണ സി വി അനിൽകുമാറും, കുട്ടിക്കൽ പോസ്റ്റാഫീസ് സമരം പി കെ സ ണ്ണിയും,മുക്കുട്ടുതറ പോസ്റ്റാഫിസ് ധർണ്ണ എം വി ഗിരിഷ് കുമാറും,എരുമേലി ബി.എസ് എൻ എൽ ഓഫീസ് സമരം എ ജി തങ്കപ്പനും,കാഞ്ഞിരപ്പള്ളി സൗത്ത് കൊരട്ടി പോസ്റ്റാഫീ സ് സമരം ശ്യാകുമാറും,കാഞ്ഞിരപ്പള്ളി നോർത്ത് തമ്പലക്കാട് പോസ്റ്റാഫീസ് സമരം വി. എൻ  രാജേഷും, എലിക്കുളത്ത് പോസ്റ്റാഫീസ സമരം കർഷക സംഘം ഏരിയ പ്രസിഡ ൻ്റ് എസ് ഷാജിയും ഉൽഘാടനം ചെയ്തു.