കാഞ്ഞിരപ്പള്ളി: പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാര്‍‍  നീക്ക ങ്ങളെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങളിലൂടെ ചെറുക്കുമെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ,ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ,  എന്നിവര്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയഭേദമന്യേ ട്രേഡ് യൂണിയനു കള്‍ ഒറ്റക്കെട്ടായി നിന്നും പെരുതുമെന്നും ഇവര്‍ അറിയിച്ചു. ഇതിനായി നിയമ നടപടി കള്‍ ഉള്‍പ്പെടയുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇവര്‍ അറിയിച്ചു.
ബി എസ്എന്‍എല്ലിലെ 79000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുന്ന സ്ഥിതിയിലെത്തി. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുന്നില്ല  കേന്ദ്രസര്‍ക്കാരിന്റെ  തെറ്റായ തൊഴിൽ നിയമങ്ങളിൽ പ്രതിഷേധിച്ച് ജനുവരി എട്ടിന് നടത്തുന്ന പൊതുപണി മുടക്കിൽ പ്രത്യക്ഷത്തില്‍  ബിഎംഎസ് യൂണിയന്‍ ഇല്ലെങ്കിലും, യൂണിയനിലെ അംഗങ്ങ ള്‍ക്ക് സമരത്തോടു യോജിപ്പാണുള്ളതെന്നും ഇവര്‍ പറഞ്ഞു. പൊതു പണിമുടക്ക് വിജ യിപ്പിക്കുന്നതിനായി കർഷകരും കർഷക തൊഴിലാളികളും കർഷക ബന്ദ് നടത്തുമെന്നും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ തോമസ് ജോസഫ് (യുടിയുസി), സോണിയ ജോർജ് (സേവ മാനേജർ) വി.ജെ. ജോസഫ് (ഐഎൻടിയു സി), മാഹിൻ അബു ബേക്കർ (എസ്ടിയു), ടി.ബി. മിനി (ടിയുസിഐ) എന്നിവര്‍ അറിയിച്ചു.