അദാനിക്ക് വേണ്ടി രാജ്യത്തെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യുവജന പ്രതിഷേധമിരമ്പിയാർത്തു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക,അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങാ ൻ എൽഐസിയും എസ്ബിഐ യും-എടുത്ത തീരുമാനത്തിൽ നിന്ന് പിൻമാറുകതുട ങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാ പക മായി ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കാ ഞ്ഞിര പ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പ്ര തിഷേധ ധർണ്ണ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ.എം എ റിബിൻഷാ അദ്ധ്യക്ഷനായി. ബ്ളോക്ക് സെക്രട്ടറി ബി.ആർ അൻഷാദ്, ജില്ലാ കമ്മറ്റിയംഗം കെ.ആർ സെയ്ൻ,  എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം വൈഷ്ണവി ഷാജി ,ബിബിൻ ബി.ആർ എന്നി വർ സംസാരിച്ചു.