കാഞ്ഞിരപ്പള്ളിയിൽ  കോവിഡ്നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ കർശനമാക്കാൻ തീ രുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയമടക്കം കുറയ്ക്കും. സമീപ പ ഞ്ചായത്തുകളിലെല്ലാം കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ
പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല നസീർവിളിച്ച് ചേർത്ത യോഗത്തിലാണ്കാഞ്ഞിരപ്പ ള്ളിയിൽ  കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്.ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ നടപ്പിൽ വരും.നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലുകളുടെ പ്രവർത്ത ന സമയം രാവിലെ 7 മുതൽ വൈകിട്ട് 8 വരെയാക്കി ചുരുക്കി.
വൈകിട്ട് 7 മുതൽ എട്ടുവരെയുള്ള ഒരു മണിക്കൂർ സമയത്ത് പാഴ്സൽ മാത്രമായിരി ക്കും അനുവദിക്കുക. മറ്റെല്ലാ കടകൾക്കും രാവിലെ 8 മുതൽ വൈകിട്ട് 7 വരെ മാത്രമാ യിരിക്കും പ്രവർത്തിക്കുവാൻ അനുമതി. ഓരോ വ്യാപാര സ്ഥാപനങ്ങളിലും സന്ദർശക രജിസ്റ്റർ നിർബന്ധമാക്കാനും തീരുമാനമായി. സാനിറ്റൈസറും നിർബന്ധമാക്കും. ഓരോ സ്ഥാപനത്തിലും ജീവനക്കാരുടെ എണ്ണം  പരിമിതപ്പെടുത്തണം.ഓട്ടോ ടാക്സി തൊഴിലാ ളികളും യാത്രക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം. പഞ്ചായത്തിൻ്റെ പരിധിയിൽ വഴിയോര കച്ചവടങ്ങൾക്കും വിലക്കുണ്ട്. ഇരുപത്തിയാറാം മൈൽ മുതൽ കുരിശുകവല വരെയുള്ള ഭാഗത്താണ്  നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പോലീസിൻ്റെ പരിശോധനയും ഉണ്ടാകും.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു. തഹസീൽദാർ അജിത് കുമാർ,ഡി വൈ  എസ് പി ജെ സന്തോഷ് കുമാർ, സെക്രട്ടറി ഷാഹുൽ ഹമീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ബെന്നിച്ചൻ കുട്ടൻചിറ, ജനറൽ സെക്രട്ടറി ബിജു പത്യാല എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനി ധികൾ, ഹോട്ടൽ & റസ്റ്റോറൻ്റ് സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.