കോരുത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായശല്യം രൂക്ഷമാ കുന്നതായി പരാതി. പള്ളിപ്പടിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളു ടെ ശല്യം രൂക്ഷമായിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാ ര്‍ക്കും റോഡിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ബൈക്ക് യാത്രക്കാരുടെ പുറകെ തെരുവുനായ്ക്കള്‍ കൂട്ടമായി ഓടിയെത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും വഴി വെക്കുന്നുണ്ട്.

നിരവധി കാല്‍നട യാത്രക്കാരെയും തെരുവുനായ്ക്കള്‍ ആക്രമിക്കുന്നുണ്ട്. വടി കൈ യില്‍ പിടിച്ചാണ് കാല്‍നടയാത്രക്കാര്‍ ഈ മേഖലയില്‍ കൂടി നടക്കുന്നത്. കൂട്ടമായെ ത്തുന്ന തെരുവുനായകള്‍ വാഹനങ്ങളുടെ മുന്നില്‍ച്ചാടി അപകടം സംഭവിക്കുന്നതും പതിവാണ്. രാത്രികാലങ്ങളില്‍ പോലും തെരുവുനായകളെ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രശ്‌നത്തിന് അടിയ ന്തര പരിഹാരമുണ്ടാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.