കാഞ്ഞിരപ്പള്ളി: വൈദ്യുതി പോസ്റ്റില്‍ കയറില്‍ തൂങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച അ ജ്ഞാതന്‍ മരണമടഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ാടെ ദേശീയപാത 183ല്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് ഇയാള്‍ കയറുകെട്ടി ആത്മഹത്യ ചെ യ്യാന്‍ ശ്രമിച്ചത്.സംഭവംകണ്ട നാട്ടുകാര്‍ കയര്‍ മുറിച്ച് ഇയാളെ താഴെയിറക്കി.ഉടന്‍ സ്ഥ ലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമി ക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. അറുപതു വയസ് പ്രായം തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അറിയുന്നവർ കാഞ്ഞിരപ്പള്ളി പോ ലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയി ൽ. ഫോൺ – 9497087076, 9497980323, 04828 202800.