രണ്ടു കണ്ണുകൾക്കും കാഴ്ച കുറവുണ്ടെങ്കിലും എം വി രാജീവ് നിർദ്ദേശമനുസരിച്ച് വീ ടുകളുടെ മാതൃക നിർമ്മിക്കും.മുണ്ടക്കയം വണ്ടൻപതാൽ ആർ.പി.സിയിൽ മാളിയേക്ക ൽ എം വി രാജീവ് നിർമ്മിക്കുന്ന മോഡലുകൾ വാങ്ങുവാൻ തിരക്ക് തന്നെ.വീടുകളുടെ മാതൃക യോടൊപ്പം വള്ളം, മേശപ്പുറത്ത് വെയ്ക്കാൻ ഉതകുന്ന സ്ഥികൾ, പേപ്പർ വെയി റ്റുകൾ, ഈർക്കിൽ കൊണ്ടുള്ള വിവിധ മോഡലുകൾ, കളി പാട്ടങ്ങൾ ഇതൊക്കെ ഇദേ ഹം നിർമ്മിക്കും. പഴയ കാല കളിപ്പാട്ടങ്ങൾ, ഇൻലൻഡ്, പോസ്റ്റ് കാർഡ് തുടങ്ങിയ ഇ ദേഹത്തിൻ്റെ ശേഖരണത്തിലുണ്ട്.

പഴയ കാല നാണയങ്ങളും ശേഖരിച്ചു വെച്ചിട്ടുണ്ട്.നേരത്തെ ടി ടി സി വിദ്യാർത്ഥിക ൾക്ക് മോഡൽ നിർമ്മിച്ചു നൽകിയായിരുന്നു തുടക്കം. ചാർട്ട് പേപ്പർ ഉപയോഗിച്ചും വിവിധ സാധനങ്ങൾ നിർമ്മിക്കുന്നുണ്ട്. നേരത്തെ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. കണ്ണിൻ്റെ കാഴ്ച കുറഞ്ഞതോടെ ഇപ്പോൾ രണ്ടു കണ്ണട ഒന്നിച്ചു വെച്ചാണ് മോഡൽ നിർമ്മാണമൊക്കെ.നേരത്തെ മുണ്ടക്കയം ടൗണിൽ സ്വർണ്ണ കട നടത്തിയിരുന്ന രാജീവ് സാമ്പത്തിക പ്രതിസൻധിയെ തുടർന്ന് ഇത് നിർത്തുകയായിരുന്നു.

ഇപ്പോൾ പട്ടയമില്ലാത്ത ആറു സെൻ്റ് സ്ഥലത്താണ് താമസം. തൊടുപുഴ കാരിക്കോടുള്ള ഒരു ആയുർവ്വേദ കണ്ണാശുപത്രിയിലാണ് ചികിൽസ .കോ വിഡ് നാടാകെ പടർന്നതോടെ ആ ശു പ ത്രിയിൽ പോകാനാവാത്ത സ്ഥിതിയിലാണ്.ഭാര്യ: അമ്പളി. മക്കൾ: അരവിന്ദ് രാജീവ് (ഐ എസ് ആർ ഒയിൽ പ്രാക്ടീസ് ചെയ്യുന്നു.) അമൽ രാജീവ് (കെഎസ്ഇബി പാറത്തോട് ഓഫീസിൽ പരിശീലനത്തിൽ)