കാഞ്ഞിരപ്പള്ളി, ചിറക്കടവ്  പഞ്ചായത്തുകളിലെ എല്ലാ സർക്കാർ ഓഫീസുകളെയും സേവനങ്ങളെയുംകുറിച്ചും വിദ്യാഭ്യാസ മേഖലയെക്കുറിച്ചുമുള്ള വിവരങ്ങൾ ഒറ്റ ക്ലി ക്കിൽ ലഭ്യമാകുന്ന രീതിയിൽ മൊബൈൽ ആപ്പ് തയാറായി. സ്റ്റാർട്ടപ്പ് കന്പനിയാ യ വൺനസ് വിൻ ഏജ് ഉടമ എസ്. സാജനാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്.

വ്യാപാര സ്ഥാപനങ്ങൾ, ബ്ലഡ് ബാങ്ക്, ബസ് സമയം, ഓട്ടോ, ടാക്സി ഡ്രൈവർമാർ, കാടു വെട്ടുന്നവർ, തെങ്ങുകയറ്റക്കാർ തുടങ്ങി സമൂഹത്തിന്‍റെ എല്ലാ മേഖലയിലും ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി, ചിറക്കടവ് മേഖലയിലെ മുഴുവൻ ആളുകളെയുംകുറിച്ചു ള്ള വിവരങ്ങളും മൊബൈൽ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ബിസിനസ്സ് സേവന വിഭാഗങ്ങളുടേയും ജനക്ഷേമ പ്രവർത്തനങ്ങ ളുടേയും വിവരങ്ങളടങ്ങുന്ന യൂസർബയർ.കോം(www.userbuyer.com) എന്ന വെബ് പോർട്ടലിന്റെ  ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തംഗവും മർച്ചന്റ് അസ്സോ സിയേഷൻ സെക്രട്ടറിയുമായ ബിജു പത്യാല ഉദ്ഘാടനം ചെയ്തു. വിവാഹ സംബന്ധമാ യ പരസ്യങ്ങൾ രാജ്യഭേദമന്യേ കുറഞ്ഞ ചിലവിൽ നൽകാവുന്ന പോർട്ടൽ ബ്രൈഡൽ പെയേഴ്സ്.കോമിന്റെ ( www.bridalpairs.com) ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ജെസ്സി ഷാജൻ നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി വിഷന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പനും പൊൻകുന്നം വിഷന്‍റെ ഉദ്ഘാടനം ചിറക്കടവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്‍റണി മാർട്ടിനും നിർവഹിച്ചു. ഹോം സെല്ലിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോളി മടുക്കക്കുഴിയും യൂസർ ബയർ ഡോട്ട് കോമിന്‍റെ ഉദ്ഘാടനം പഞ്ചാ യത്ത് മെംബർ ബിജു പത്യാലയും നിർവഹിച്ചു. ബിനോ കുമാർ എ.ആർ., ആശ മാർഗരറ്റ്, ശ്രീധരൻ കെ.കെ., ശാന്തമ്മ ടി.ജി. എന്നിവർ പ്രസംഗിച്ചു.