കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കു ന്നു. നിലം കോണ്‍ക്രീറ്റിംങ്ങിന്റെ ഭാഗമായുള്ള കമ്പികെട്ട് ജോലികള്‍ പൂര്‍ത്തിയായി.കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്റ്റാന്റിന്റെ രണ്ടാം ഘട്ട നിലം കോണ്‍ക്രീറ്റിംഗ് ജോലിക്ക് മുന്നോടിയായുള്ള കമ്പികെട്ട് ജോലി കള്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ കവാടം മുതല്‍ ബസ് സ്റ്റാന്റിന്റെ പാതി ഭാഗം വരെയുള്ള കോണ്‍ക്രീറ്റിംങ് ജോലികള്‍ ഒരു മാസം മുന്‍പ് പൂര്‍ത്തികരിച്ചിരുന്നു. അവശേഷിക്കുന്ന ഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്യു ക. ശക്തമായ മഴയുണ്ടായില്ലെങ്കില്‍ മൂന്ന് ദിവസത്തിനകം ഇത് പൂര്‍ത്തി യാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇരുപത് സെന്റിമീ റ്റര്‍ ഉയരത്തിലാണ് നിലം കോണ്‍ക്രീറ്റിംങ് നടത്തുന്നത്.
ഓരോ ദിവസവും ഇരുപതോളം വരുന്ന ജോലിക്കാര്‍ സ്റ്റാന്റ് നിര്‍മ്മാണ ത്തിന്റെ ഭാഗമായി ഇവിടെ പണിയെടുക്കുന്നുണ്ട്. ഇടയ്ക്കിടെ പെയ്യു ന്ന മഴ വകവയ്ക്കാതെയാണ് നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നിലം കോണ്‍ക്രീറ്റിംങ് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ നിര്‍മ്മാണം തുടങ്ങും. ഇതാടൊപ്പം നടപ്പാതയുടെ നിര്‍മ്മാണവും നടക്കും. നിര്‍മ്മാണം പൂര്‍ത്തിയാക്കാനാ യി അധികൃതര്‍ മുന്നോട്ട് വച്ച കാലയളവില്‍ ഒരു മാസം കൂടി മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ഇക്കാലയളവിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.കാല്‍നടയാത്ര അടക്കം നിരോധിച്ചിട്ടുണ്ടെങ്കി ലും ഇത് മറികടന്ന് ആളുകള്‍ ബസ് സ്റ്റാന്റിനുള്ളിലൂടെ സഞ്ചരിക്കുന്നത് നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.ഇതിനിടെ ആദ്യ ഘട്ട ത്തില്‍ നടത്തിയ നിലം കോണ്‍ക്രീറ്റിംങ് വിണ്ട് കീറിയത് ആശങ്കയ്ക്കിട യാക്കിയിട്ടുമുണ്ട്.നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുവാന്‍ ഭാരവാഹനം ഇതു വഴി കയറ്റിയതാണ് കോണ്‍ക്രീറ്റ് വിണ്ടു കീറുവാന്‍ കാരണമെന്ന് പറയപ്പെടുന്നു.