പനമറ്റം ദേശീയ വായനശാലയുടെ വോളിബോൾ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ട് അർജുന അവാ ർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ,സീനിയർ ഇന്ത്യൻ വോളി ടീം ക്യാപ്പ്റ്റൻ അഖി ൻ ജി.എസ് എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയും പനമറ്റം സിക്സസ് ടീമും തമ്മിലുള്ള വോളിബോൾ പ്രദർശന മത്സരവും നടന്നു.പനമറ്റം ഗവ:ഹയർ സെക്ക ൻഡറി സ്കൂൾ പ്രിൻസിപ്പൽ ഹരികൃഷ്ണൻ കെ.കെ ,എസ്.രാജീവ് ,സംഘാടക സമിതി ചെയർപേഴ്സൺ ബിന്ദു പൂവേലിൽ,കൺവീനർ ശ്യാം ശശി എന്നിവർ സംസാരിച്ചു.