കാഞ്ഞിരപ്പള്ളി: ചൊവ്വാഴ്ച്ച രാത്രിയോടെയാണ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളില്‍ മോഷണശ്രമം നടന്നത്. സ്‌കൂളിലെ പ്രധാന അധ്യാപികയുടെ മുറി സ്‌കൂളിലെ കമ്പിപാര ഉപയോഗിച്ച് തിക്കിതുറന്ന കള്ളന്‍ മേശവലിപ്പും അലമാരയും എല്ലാം പരിശോധിച്ചങ്കിലും വിലപ്പെട്ട തൊന്നും നഷ്ട്ടപ്പെട്ടിട്ടില്ലയെന്ന് സ്‌കൂളിലെ പ്രധാന അധ്യാപികയായ സി.ജോആന്‍ സി.എം.സി പറഞ്ഞു. 
600ല്‍ പരം രൂപയുടെ ചില്ലറയും ആയിരത്തില്‍ പരം രൂപയും വിദ്യാര്‍ത്ഥികളില്‍ നിന്നും പിടിച്ച മൊബൈല്‍ ഫോണും സ്വര്‍ണ്ണ മോതിരങ്ങളും അലമാരയില്‍ ഉണ്ടായിരു ന്നു.കൂടാതെ സ്‌കൂളിലെ ആവിശ്യത്തിനായുള്ള ചെറിയ വീഡിയോ ക്യാമറയും സ്റ്റില്‍ ക്യാമറയും നാലോളം ലാപ്‌റ്റോപ്പം ഉണ്ടായിരുന്നങ്കിലും ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല.

മാതാവിന്റെ കാവലാണ് ഒന്നും നഷ്ട്ടപെടാതിരുന്നതെന്ന് പ്രധാന അധ്യാപിക സി.ജോആന്‍ സി.എം.സി പറഞ്ഞു.കഴിഞ്ഞ ദിവസം സ്‌കൂളിന് സമീപത്തെ വീട്ടില്‍ നിന്നും രണ്ട് പവന്‍ മോഷണം പോയിരുന്നു. കാഞ്ഞിരപ്പളളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു…