മികച്ച പരിസ്ഥിതി പ്രവർത്തന കർമ്മ പദ്ധതികളിലൂടെ കേന്ദ്ര ഗവൺമെന്റ് ശുചിത്വ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹലോ സേവ് എർത്ത് ഫൗണ്ടേഷനും പ്ലാന്റ് എ ട്രീ പ്രോഗ്രാമും നൽകുന്ന മികച്ച സ്കൂളിനുള്ള അവാർഡ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്. മികച്ച പരിസ്ഥിതി പ്രവർത്തകയായി സി.ജിജി പുല്ലത്തും അർഹയായി.

ഇതിനോടനുബന്ധിച്ച് നടന്ന സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ ഗ്രീന്‍ സ്‌പോര്‍ട്‌സ് ഡേ അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് മെഡല്‍ ജേതാവ് ജോണ്‍ മട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ പിടിഎ പ്രസിഡന്റ് പ്രമോദ് ബി. പൊന്നാടയണിയിച്ച് ആദരിക്കുകയും ഭ ക്ഷണയോഗ്യമായ സസ്യയിലകള്‍ അണിഞ്ഞ ‘ഗ്രീന്‍ ലേഡി ‘ ആല്‍വൃക്ഷത്തൈകള്‍ നല്‍കു കയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഡെയ്‌സ് മരിയ ഉപഹാരസമര്‍പ്പണം നടത്തി. ‘പ്ലാന്റ് എ ട്രീ’ യുടെ ഭാഗമായി നാടന്‍ ഫലവൃക്ഷത്തൈകള്‍ കൈകളില്‍ പിടിച്ചുകൊണ്ട് വിദ്യാര്‍ഥിനികള്‍ നടത്തിയ ‘സാപ്‌ളിംഗ് പരേഡും’ സീഡ് കാര്‍ഡ്, ലീഫ് വെസ്റ്റ്, ഇന്‍ഡീജി ന്‍സ് ഫെസ്റ്റ് തുടങ്ങിയവയും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതാഭയേകി.

വാര്‍ഡ് മെംബര്‍ ബീന ജോബി, കായികാധ്യാപിക എബിലി വര്‍ഗീസ്, ജീവന്‍ ജൈവ വൈവിധ്യ ക്ലബ് കണ്‍വീനര്‍ സിസ്റ്റര്‍ ജിജി പുല്ലത്തില്‍ എഒ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിഎടി ആന്‍ഡ് പിസിഎം ഫൗണ്ടേഷന്‍ 2019- 2020 അധ്യനവര്‍ഷത്തില്‍ നടത്തിയ പ രിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സ്‌കൂളിനുള്ള അവാര്‍ഡ് കേരള ഗവര്‍ ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നു 16 ന് സ്‌കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങും.