കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് കൺട്രോൾ മിഷനും പ്ലാന്‍റ് എ ട്രീ ഫൗണ്ടേഷനും സംയുക്തമാ യി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ തീം സോംഗ് രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷകർത്താക്കളും അടങ്ങുന്ന 25 അംഗ സംഘം പോണ്ടിച്ചേരി ഗവർണർ ഡോ. കിരൺ ബേദി ഐപിഎസി ന്‍റെ പക്കലേക്ക് ഡയറക്ടർ സുനു വിജയന്‍റെ നേതൃത്വത്തിൽ യാത്രതിരിച്ചു.

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രണ്ടുതവണ ആന്‍റി പ്ലാസ്റ്റിക് പ്രവർത്തനങ്ങൾ ക്കുള്ള ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയ കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് ഹൈ സ്കൂൾ അങ്കണത്തിൽ നിന്നും സിഎംസി പ്രൊവിൻഷ്യൽ സിസ്റ്റർ സാലി സിഎംസി, സ്കൂൾ മാനേജർ സിസ്റ്റർ ജാൻസി മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സ് മരിയ, സ്കൂളിലെ 39 അധ്യാപകഅനധ്യാപകർ എന്നിവരടങ്ങിയ ടീം സംഘത്തെ യാത്രയാക്കി. കോർപ്പറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ യാത്ര ഫ്ലാഗ്ഓഫ് ചെയ്തു.

ഇതാദ്യമായാണ് ഗവർണർ ഓഫീസിൽ ഒരു പരിപാടി അവതരിപ്പിക്കാൻ കേരളത്തിൽ നിന്ന് ഒരു സ്കൂൾ സംഘത്തിന് അവസരം ലഭിക്കുന്നത്. രാഷ്ട്രത്തിനായി സമർപ്പിക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ ഹിന്ദി ഗാനത്തിന്‍റെ രചനയും സംവിധാനവും സംഗീതവും നിർവഹിച്ചിരിക്കുന്നത് സുനു വിജയനാണ്. തെരഞ്ഞെടുക്കപ്പെട്ട ഏഴ് സ്കൂളുകളിലെ 12 കുട്ടികൾ ആലപിക്കുന്ന ഗാനം ഇന്ത്യയിലെ മുഴുവൻ സ്കൂളുകളിലേക്കും എത്തിച്ചു കൊണ്ട് കുട്ടികളിൽ പരിസ്ഥിതി സൗഹാർദവും പ്ലാസ്റ്റിക് നിർമാർജന മനോഭാവം വളർത്തുക എന്നതാണ് പ്ലാസ്റ്റിക് വിരുദ്ധ ഗാനത്തിലൂടെ ലക്ഷ്യമിടുന്നത്.

സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി, സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ ആനക്കല്ല്, സെന്‍റ് ഡൊമിനിക്സ് സ്കൂൾ കാഞ്ഞിരിപ്പള്ളി, സെന്‍റ് ജോസഫ് സ്കൂൾ ഉടു മ്പ ന്നൂർ, ബാപ്പുജി സ്കൂൾ കൂത്താട്ടുകുളം, മേരിഗിരി എസ്എൻഡിപി മൂവാറ്റുപുഴ, എബനേസർ  വീട്ടൂർ എന്നീ സ്കൂളുകളിലെ കുട്ടികളാണ് ഗാനാലാപനത്തിൽ പങ്കുചേ രുന്നത്.  പരിസ്ഥിതി പ്രവർത്തനങ്ങളിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ സിസ്റ്റർ ജിജി പി. ജെയിംസ് കിരൺ ബേദിയും സംവദിക്കും.