വർത്തമാനകാലത്ത് വളർന്ന് വരുന്ന അധമസംസ്കാരത്തെ ഇല്ലാതാക്കാൻ വിദ്യാഭ്യാസം കൊണ്ടുള്ള സംസ്കാരത്തിനെ സാധിക്കുകയുള്ളുവെന്ന് സഹകരണ സാംസ്‌കാരിക മ ന്ത്രി മന്ത്രി വി.എൻ.വാസവൻ.  കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന്‍റെ ഒ രു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർ വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സിലബസ് കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസത്തോടൊപ്പം കുട്ടികൾക്ക് മാനസിക വികാ സമുണ്ടാകുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതികൾ സ്കൂളുകളിൽ ഉണ്ടാകണം. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സെന്‍റ് ജോസഫ് സ്കൂൾ നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാ ണെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്‌കൂള്‍ മാനേജര്‍ ഡോ. സിസ്റ്റര്‍ ജാന്‍സി മരിയമഞ്ഞനാ നിക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ജൂബിലി ടൈറ്റില്‍, എസ്എബിഎസ് കോണ്‍ഗ്രിഗേഷന്‍ വികര്‍ ജനറല്‍ ഡോ. സിസ്റ്റര്‍ മേഴ്‌സി നെടുമ്പുറം ജൂബിലി ലോഗോ, പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറുമായ ജിന്‍സ് ഗോപിനാഥ് ജൂബിലി കലണ്ടര്‍ എന്നിവ പ്രകാശനം ചെയ്തു. ആന്‍റോ ആന്‍റണി എംപി പ്രതിഭകളെ ആദരിച്ചു.

കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പള്ളി വികാരി ഫാ. സേവ്യര്‍ കൊച്ചുപറമ്പില്‍, പിടി എ പ്രസിഡന്‍റ്  ആന്‍റണി മാര്‍ട്ടിന്‍ ജോസഫ്, പ്രൊവിൻഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റ്റി ന്‍സി കലയത്തിനാംകുഴിയില്‍, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍. ശ്രീകു മാര്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ റോസ്,  ഹെഡ് ബോയ് കെവിന്‍ തോമസ്, ഹെഡ് ഗേൾ മരിയ ഷാന്‍റി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപ രിപാടികളും നടന്നു.