കൂവപ്പള്ളി സെൻറ് ജോസഫ് ഹൈസ്കൂളിലെ 1988 എസ്എസ്എൽസി ബാച്ച്കാരുടെ പൂർവവിദ്യാർഥിസംഗമം സെൻറ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.യോഗ ത്തിൽ  കിസുമം ഹയർസെക്കൻഡറി വിഭാഗം ടീച്ചറും പൂർവവിദ്യാർഥിയുമായ രേഖ മോളി ഇടി അധ്യക്ഷയായിരുന്നു.സ്കൂൾ മാനേജറും കൂവപ്പള്ളി ഇടവക വികാരിയുമാ യ ഫാദർ ഇമ്മാനുവേൽ മടുക്കക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് താമരകു ന്ന് പള്ളി വികാരി ഫാദർ ജോൺ വെട്ടുവേലിൽ പുതുവത്സര സന്ദേശം നൽകി.

യോഗത്തിൽ മുൻ അധ്യാപകരെ ആദരിച്ചു.സമ്മേളനത്തോടനുബന്ധിച്ച് പൂർവ വിദ്യാ ർത്ഥികളും അവരുടെ കുടുംബാങ്ങളും ചേർന്ന് വ്യത്യസ്തമായ കലാപരിപാടികളും അ വതരിപ്പിച്ചു. 33 വർഷങ്ങൾക്കു ശേഷം ഒത്തു  ചേർന്ന പൂർവവിദ്യാർഥികൾ പഴയകാ ല ഓർമ്മകളും പങ്കുവെച്ച

പൂർവവിദ്യാർത്ഥികൾ ചേർന്നു മാതൃ വിദ്യാലയത്തിന്  സ്നേഹോപഹാരം സമർപ്പണ വും നടത്തി . യോഗത്തിൽ കെ ജി ബിന്ദു. പൂർവവിദ്യാർത്ഥി സംഗമം പ്രസിഡന്റ്  ബി നോയ് പോൾ ,പൂർവവിദ്യാർത്ഥി സംഗമം കൺവീനർ  കെ വി പ്രസാദ് എന്നിവർ സം സാരിച്ചു.